Latest News

Gadgets

സരിൻ്റെ പ്രചരണത്തിന് സ്വർണം പൊട്ടിക്കൽ കേസ് പ്രതിയും; പുതിയ വിവാദം

പാലക്കാട്: പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്. അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം. ‘ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കിയെന്ന് പറഞ്ഞു. ഇപ്പോഴും അദ്ദേഹം സി.പി.എമ്മിന്റെ സജീവ അംഗമാണ്. സി.പി.എം. പാലക്കാട് എന്ന ഫെയ്സ്ബുക്ക് പേജ് നോക്കിയാല്‍ അതില്‍ മുഴുവന്‍ സമയം സരിനൊപ്പം ബവീറിനെ കാണാം. അര്‍ജുന്‍ ആയങ്കി ചിറ്റൂരില്‍ വന്ന് കേന്ദ്രീകരിച്ച്‌ ചെയ്ത […]Read More

Gadgets

പാർട്ടിയെ ചതിച്ച പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കേണ്ട, ഉപതെരഞ്ഞെടുപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും; വി.ഡി

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്. രാഷ്ട്രീയമാണ്, തിരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.”വി.ഡി.സതീശൻ പറഞ്ഞു. ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ട. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം പത്മജ പിന്നില്‍നിന്ന് കുത്തി. കോണ്‍ഗ്രസില്‍ […]Read More

Gadgets

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി ജോൺ നൽകിയ ഹർജിയാണ് തള്ളിയത്. അനുവദനീയമായതിൽ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. […]Read More

Gadgets

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച (നവംബർ 8) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയിൽ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബവും വാദത്തിൽ അത് […]Read More

Gadgets

വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ […]Read More

Gadgets

കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വനാ(68)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് സെല്‍വനെ ഇടിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. അപകടത്തില്‍ പരിക്കേറ്റ സെല്‍വനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Read More

Gadgets

സിപിഐഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സിപിഐഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ‘ഇൻഡ്യ’ സഖ്യകക്ഷികളോടും കോൺഗ്രസിനോടുമുള്ള നയത്തിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് മാറ്റം വരുന്നത്. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റത്തെപ്പറ്റി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെയുണ്ടായ മൃദുസമീപനങ്ങൾ ഇനി വേണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ കൂടുതൽ തുറന്നുകാട്ടണമെന്നും ‘ഇൻഡ്യ’ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും മാത്രം ഒതുങ്ങണം എന്നും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുത്വ ശക്തികളുടെ നയങ്ങളെ തുറന്നുകാട്ടണമെന്നും, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും […]Read More

Gadgets

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിൽ; ബിജെപി നേതാവ് പത്മജാ വേണുഗോപാൽ

തൃശ്ശൂർ: ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിലെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. വർഗീയത കളിക്കുന്നയാളാണ് ഷാഫി. ഷാഫി ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴൽപ്പണക്കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണക്കേസ് ബാധിക്കില്ലെന്നും പത്മജാ വേണുഗോപാൽ കൂട്ടിച്ചേർത്തു. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണെന്നും അവർ പറഞ്ഞു. ‘വടകരയിൽ നിർത്തിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ചു […]Read More

Gadgets

ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചു, ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണ്; സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും അവർ പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി […]Read More

Gadgets

സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും അവർ പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes