Latest News

Gadgets

തിരിച്ചിട്ട പാറയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്‍ക്കുന്ന സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ മിഥുൻ മരിച്ചിരുന്നു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.Read More

Gadgets

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യർ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഡിജിപി പരാതി തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ […]Read More

Gadgets

പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നു; ലോറി ഉടമ മനാഫ്

കോഴിക്കോട്: പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നുവെന്നും ആരും വിലപേശരുതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുള്ളതിനാലാണ് മനാഫ് ലോറി വില്‍ക്കാന്‍ ഒരുങ്ങുന്നത്. അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്ന് മനാഫ് പറഞ്ഞു. ആരും വിലപേശരുത്, ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെയെന്നും മനാഫ് ചോദിച്ചു. 2012 മോഡല്‍ 12 ടയര്‍ ലോറിയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. ചാരിറ്റി ആപ്പുണ്ടാക്കുന്നതിനായി സഹായം ആവശ്യപ്പെട്ട് നേരത്തെ മനാഫ് രംഗത്തെത്തിയിരുന്നു. ആപ്പുണ്ടാക്കുന്നതിന് അഞ്ചുലക്ഷം രൂപയാണ് ചിലവ് […]Read More

Gadgets

മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നേരത്തേ എട്ട് ജില്ലകളിലായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളും കാലാവസ്ഥാ വകുപ്പ് […]Read More

Gadgets

സന്ദീപ് വാര്യരാണ് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത്; കെ മുരളീധരൻ

മലപ്പുറം: ബിജെപിയിൽ അതൃപ്തിയും വിവാദങ്ങളും പുകയുന്നതിനിടെ, സന്ദീപ് വാര്യരാണ് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സന്ദീപ് വാര്യരെ കോൺഗ്രസ് ക്ഷണിക്കുന്നില്ലെന്നും ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ മുരളീധരൻ, സന്ദീപ് ഇടതുപക്ഷത്തേക്ക് പോയാൽ എരിചട്ടിയിൽ നിന്ന് വറചട്ടിയിലേക്കുള്ള ചാട്ടമാകുമെന്നും പറഞ്ഞു. പത്രസമ്മേളനത്തിൽ റിപ്പോർട്ടറിനെയും 24 ന്യൂസിനെയും ബഹിഷ്കരിച്ച ശോഭാ സുരേന്ദ്രന്റെ നിലപാടിനെയും കെ മുരളീധരൻ തള്ളിപ്പറഞ്ഞു. ഒരു മാധ്യമങ്ങളെയും ബഹിഷ്ക്കരിക്കുന്ന രീതി ശരിയല്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരൻ മാധ്യമങ്ങളെ ഒരിക്കലും കോൺഗ്രസ് ബഹിഷ്ക്കരിച്ചിട്ടില്ലെന്നും […]Read More

Gadgets

റിയല്‍മിയുടെ ഡോണാകാന്‍ ജിടി 7 പ്രോ വരുന്നു

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി കമ്പനി ജിടി 7 പ്രോ ഫ്ലാഗ്‌ഷിപ്പ് നവംബര്‍ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് സ്ഥിരീകരണം. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ എലൈറ്റ് ചിപ്പില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കും റിയല്‍മി ജിടി 7 പ്രോ. എഐ ടൂളുകള്‍, വലിയ ബാറ്ററി, വേഗമാര്‍ന്ന ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടങ്ങി ഏറെ സവിശേഷതകള്‍ റിയല്‍മി ജിടി 7 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നു.  ഇന്ത്യയില്‍ നവംബര്‍ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങുക എന്ന് […]Read More

Gadgets

പണി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാർ

പണി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ട്വൽത് മാൻ, കൂമൻ സിനിമകളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ. ചിത്രം കണ്ടുവെന്നും വിവാദത്തിന് ആധാരമായ രംഗം സിനിമ ആവശ്യപ്പെടുന്ന ഇൻ്റൻസിറ്റിക്ക് അപ്പുറത്തേക്ക് അശ്ലീലമായിട്ടുണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നു എന്നത് ലോകമെമ്പാടുമുള്ള സിനിമകൾക്ക് നേരെയുളള ആക്ഷേപമാണ്. ഓസ്കാർ കിട്ടിയ സംവിധായകർ വരെ ഈ ആരോപണം നേരിട്ടിട്ടുണ്ട്. ജോജു ജോർജിന്റെ സിനിമകൾ ഇനിമേൽ കാണില്ലെന്ന് പറയുന്നതിനെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും കെ ആർ കുഷ്ണകുമാർ പറഞ്ഞു. ‘ആദ്യ […]Read More

Gadgets

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ഉദ്‌ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൗമാരപ്രതിഭകളുടെ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. ശേഷം കലാ – സാംസ്‌കാരിക പ്രകടനങ്ങൾ നടക്കും. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം […]Read More

Gadgets

ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് നിയമവിരുദ്ധം; സന്ദീപ് വാര്യര്‍

പാലക്കാട്: ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഒരാളെ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുന്നതുമെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. കെ സുരേന്ദ്രന്‍ അതാണ് ഉദ്ദേശിച്ചതെങ്കില്‍ ക്രൈമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപിയില്‍ നിരന്തര അവഗണന നേരിടുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിരന്തരം അപമാനിക്കപ്പെട്ടു. സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ല. ഇതിന്റെ പേരില്‍ […]Read More

Gadgets

ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി

കോഴിക്കോട്: ബിജെപിയുടെ മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. ഇന്ന് ശോഭ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടിയെയാണ് അനില്‍ കെ ആന്റണി തള്ളിയത്. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ ധര്‍മ്മം മാധ്യമങ്ങള്‍ ചെയ്യട്ടെ. വാര്‍ത്ത സമ്മേളനം കണ്ടിട്ടില്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ടെന്നും അനില്‍ കെ ആന്റണി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes