Latest News

Gadgets

കാർ ഡ്രൈവറുടെ അശ്രദ്ധ; ഓട്ടോ മറിഞ്ഞ് 2 വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വെച്ച്‌ ഓട്ടോറിക്ഷ യു ടേണ്‍ എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാത പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന […]Read More

Gadgets

മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിഡി സതീശന്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. ‘ഈ ഭൂമി വഖഫ് ഭൂമിയല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് […]Read More

Gadgets

ഏഴുവർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിൻറെ നോട്ടീസ്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി […]Read More

Gadgets

ദയനീയ തോൽവിക്ക് പിന്നാലെ ചോദ്യങ്ങളുമായി സച്ചിൻ; ടീം ഇന്ത്യയ്ക്ക് രൂക്ഷ വിമർശനം

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ നിരവധിചോദ്യങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് സച്ചിൻ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമർശിച്ചതിനൊപ്പം ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ‘നാട്ടിൽ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാൻ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയ്യാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ […]Read More

Gadgets

‘വെടിവെച്ച് കൊന്നാലും വീട് വിട്ട് ഇറങ്ങില്ല’; നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി. വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ […]Read More

Gadgets

കെ.റെയിൽ വേണ്ട; മന്ത്രിക്ക് നിവേദനവുമായി സമരസമിതി

കോഴിക്കോട്: കെ റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ റെയില്‍ വിരുദ്ധ സമരസമിതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് നിവേദനം നല്‍കിയത്. കെ റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലിന്‍റെ തുടർനടപടികള്‍ക്ക് സന്നദ്ധമാണെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സില്‍വർ ലൈൻ ചർച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ പിന്നോട്ട് […]Read More

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം നാലായി ഉയർന്നു

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് ഇന്നലെ മരിച്ചത്. ചികിത്സയിലായിരിക്കെ ഒരാള്‍ ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ഷിബിൻ രാജിന് 60% ആണ് […]Read More

Gadgets

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം

കോഴിക്കോട്: കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു വീട് കയറിയുള്ള ആക്രമണം. ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. വീണുപോയ […]Read More

Gadgets

സംസ്ഥാനത്തേക്ക് ബിജെപിക്കായി ഒഴുക്കിയത് കോടികൾ; ധർമരാജന്റെ മൊഴി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കൂടുതല്‍ പണമെത്തിച്ചത് തൃശൂരിലാണെന്നാണ് മൊഴിയില്‍ പറയുന്നത്. പന്ത്രണ്ട് കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ മാത്രം എത്തിച്ചത്. പതിനൊന്നര കോടി നല്‍കിയത് തിരുവനന്തപുരം ജില്ലയിലാണെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്‌റെ മൊഴിയിലുണ്ട്. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ […]Read More

Gadgets

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ ഇന്റർനെറ്റില്‍ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഇത് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes