കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം […]Read More
കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നൽകിയ പരാമർശങ്ങൾ ഉള്‍പ്പെട്ടിരുന്നില്ല; മന്ത്രി കെ രാജന്‍
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെ അനുകൂലിക്കുന്ന നിലപാട് ആവര്‍ത്തിച്ച് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നൽകിയ പരാമർശങ്ങൾ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എഡിഎം മരിച്ച ശേഷം എടുത്ത ആദ്യ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും കെ രാജന്‍ പറഞ്ഞു. കളക്ടറുടെ മൊഴിയില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അവിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ്. അന്വേഷണം നടക്കുന്നതിനിടെ […]Read More
പാകിസ്താൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഫഖർ സമാനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ‘ഫഖര്‍ ഓരോ മത്സരത്തിലുമുണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഏത് സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരം മാറ്റാന്‍ റിസ്വാന് കഴിവുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍ എന്റെ നിയന്ത്രണത്തിന് അപ്പുറത്താണ്. ഫഖറിന്റെ തിരിച്ചുവരവിനെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഉടന്‍ ഫഖർ പാകിസ്താൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ മുഹമ്മദ് റിസ്വാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെയുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ഫഖർ സമാനെ […]Read More
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി. ഡോക്ടര്‍കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്. മൂന്ന് ചിഹ്നങ്ങളായിരുന്നു സരിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ചത്. ഓട്ടോറിക്ഷ, സ്‌റ്റെതസ്‌കോപ്പ്, ബാറ്ററി ടോര്‍ച്ച് എന്നിവയില്‍ ഒന്നായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്. ഇതില്‍ സ്‌റ്റെതസ്‌കോപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കുകയായിരുന്നു. ചേലക്കരയിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനും ചിഹ്നമായി. സുധീറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് ഓട്ടോറിക്ഷയാണ്. ഓട്ടോ ചിഹ്നം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധീര്‍ പ്രതികരിച്ചു.Read More
പാലക്കാട്: വിവാദ കത്ത് വിഷയത്തിൽ കെ സുധാരകനെ തള്ളി കെ സി വേണുഗോപാലും. രാഹുൽ പാർട്ടി സ്ഥാനാർത്ഥിയെന്ന് പറഞ്ഞ കെ സി വേണുഗോപാൽ സുധാകരനെതിരെ രംഗത്തുവരുന്ന പ്രധാനപ്പെട്ട നേതാക്കളുടെ നിരയിലെത്തി. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണ് എന്നാണ് കെസി പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ അവരാണ് സ്ഥാനാർത്ഥി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാടെന്നും ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തിൽ പാലക്കാട് വിജയിക്കുമെന്നും കെ സി പറഞ്ഞു. മുരളീധരൻ പാലക്കാട്ടേക്കെത്തുമോ എന്ന […]Read More
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ ഇടപെട്ട് വിവരാവകാശ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഉടൻ ഹാജരാക്കാൻ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷണർ നിർദേശം നൽകി. കൂടുതൽ പേജുകൾ പുറത്ത് വിടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. റിപ്പോർട്ടർ പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിന്റെ പരാതിയിലാണ് വിവരാവകാശ കമ്മീഷണറുടെ നടപടി. അഞ്ച് പേജുകൾ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സാംസ്കാരിക വകുപ്പ് തെളിവെടുപ്പ് സമയത്ത് വിവരാവകാശ കമ്മീഷണർക്ക് മുന്നിൽ സമ്മതിച്ചു. 49 മുതൽ 53 […]Read More
കോഴിക്കോട്: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സഹായത്തോടെ ദിവ്യ നിയമത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തത് പോലുമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ഉത്തരം പറയണം. നിരപരാധിയെ ഇല്ലാതാക്കിയവരെ സംരക്ഷിച്ചത് എന്തിനാണ്? പാര്‍ട്ടി കാര്യമായ നടപടി എടുക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതരുടെ പരിരക്ഷ ദിവ്യയ്ക്ക് കിട്ടുന്നു. പിന്നില്‍ എംവി […]Read More
മുംബൈ: മഹാ വികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ യാതൊരു തർക്കങ്ങളുമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന, എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആകെ ഉണ്ടായിരുന്നത് ചെറിയ തെറ്റിദ്ധാരണകളാണെന്നും അവ പരിഹരിച്ച് കൃത്യമായി മുന്നോട്ടുപോകാനായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിൽ പ്രശ്നങ്ങളില്ല എന്ന് തറപ്പിച്ചുപറഞ്ഞ ചെന്നിത്തല മഹായുതി സഖ്യത്തെ വിമർശിക്കുകയും ചെയ്തു. ‘ഞങ്ങളുടെ സഖ്യത്തിൽ ആശയക്കുഴപ്പങ്ങൾ മാത്രമേയുള്ളൂ, പക്ഷെ അവിടെ (മഹായുതി) സഖ്യകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ പരസ്പരം അടിയാണ്. ബിജെപി മാത്രമേ അവിടെ ജീവനോടെയുള്ളൂ. ഷിൻഡെയുടെയും അജിത് […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങൾ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം അറസ്റ്റിലായ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ […]Read More
കണ്ണൂർ: നവീൻ ബാബു മരണത്തെ തുടർന്ന് പി പി ദിവ്യക്കെതിരെയുണ്ടായ ആരോപണത്തിൽ ടി വി പ്രശാന്തന്റെ മൊഴി ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ നൽകിയ തുടർ ജാമ്യാപേക്ഷ നൽകി. ഇതിന് ശേഷമായിരുന്നു കെ വിശ്വൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളെടുക്കണമെന്നും കെ […]Read More

