കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യ പ്രതിരോധത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങി. പത്ത് മിനിറ്റിലധികം കൂടിക്കാഴ്ച്ച നീണ്ടു. എസിപി രത്‌നകുമാറാണ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ പി പി ദിവ്യ കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. പി […]Read More
കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ പോയി മുൻകൂർ ജാമ്യം നേടുന്നതുവരെ സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നില്ല എന്നും എന്നാൽ ഈ വിഷയത്തിൽ അതുണ്ടാകരുത് എന്നും കെ കെ രമ പറഞ്ഞു. സർവ്വത്ര ദുരൂഹത നിറഞ്ഞതാണ് നവീൻ ബാബുവിന്റെ മരണമെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കെ കെ രമ ആവശ്യപ്പെട്ടു. ‘വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ള കാര്യത്തിൽ […]Read More
പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല;
കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സ്വതന്ത്രമായ നടപടിയിലേക്ക് പൊലീസിന് കടക്കാം. സര്‍ക്കാരോ പാര്‍ട്ടിയോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. പൊലീസ് അറസ്റ്റ് വൈകുന്നതില്‍ താനല്ല പ്രതികരിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. ‘ആരോപണത്തില്‍ അന്വേഷണം വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ മുതല്‍ സ്വീകരിച്ചത്. അന്വേഷണത്തിന്റെ […]Read More
കണ്ണൂര്‍: പി പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍. കോടതി വിധിയെ ബഹുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ ഒളിച്ചോടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ ഇന്ന് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കോടതി ഉത്തരവ് ബഹുമാനിക്കുന്നു. സ്വാഭാവികമായി തുടർനടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് അഭിഭാഷകന്‍ എന്ന നിലയ്ക്ക് എനിക്ക് കൈക്കൊള്ളാനുള്ളത്. വിധിപ്പകര്‍പ്പ് കിട്ടാത്ത ഘട്ടത്തില്‍ ഉചിതമായ തീരുമാനം […]Read More
പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് ദിവ്യ. എത്രയോ മുന്‍പ് അറസ്റ്റ് ചെയ്യാമായിരുന്നു. കുടുംബത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ദിവ്യക്കൊപ്പമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. പാര്‍ട്ടിയാണ് ദിവ്യയെ സഹായിച്ചത്. നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ […]Read More
പത്തനംതിട്ട: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്, രാഷ്ട്രീയമായല്ല. ഭയമില്ലെന്നും സഹോദരന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന പുറത്തുവരണം എന്നും സഹോദരന്‍ പ്രതികരിച്ചു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമായ വിധിയെന്ന് കുടുംബത്തിന്റെ അഭിഭാഷക സജിത പ്രതികരിച്ചു. […]Read More
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം വിഷയം ഉപതിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി ഡി സതീശന്‍ ബിജെപിക്ക് സഹായം ചെയ്തുകൊടുത്തു. പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും […]Read More
ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തം; കെ
പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ പി ഉദയഭാനു. കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു പ്രതികരിച്ചു. പി പി ദിവ്യയുടെ മേൽ ചുമത്തിയത് ജാമ്യം ഇല്ലാത്ത വകുപ്പ് ആണ്. തുടർനടപടികൾ വേണ്ടതു പോലെ സർക്കാർ ചെയ്യുമെന്നും കെ പി ഉദയഭാനു പറഞ്ഞു. തലശ്ശേരി […]Read More
കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു. കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി […]Read More

