കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാൻഡ്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റിൻറെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയത് കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും […]Read More
ആപ്പിൾ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധന. ഐഫോൺ നിർമ്മാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിക്കാൻ നേരത്തെ ആപ്പിൾ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആറ് ബില്യൺ ഡോളറിനടുത്തുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഒരു വർഷം മുമ്പ് കയറ്റുമതി ചെയ്ത ഐഫോണുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറിനെ മറികടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ത്വരിതഗതിയിലാക്കാൻ […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്തെ തുടര്‍ന്ന്. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദിവ്യ പൊലീസിന് മുമ്പിലെത്തിയത്. അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാല്‍ അപ്പീലിന് പോയാല്‍ കാലതാമസമുണ്ടാകുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു. അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. […]Read More
പുതുപ്പള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു സ്ഥലം എംഎല്‍എ ചാണ്ടി ഉമ്മനെ മാറ്റിനിര്‍ത്തുന്നു എന്ന പരാതി ഉയരുന്നതിനിടെ മണര്‍കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനത്തിലും ഭിന്നശേഷികലോത്സവത്തിന്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മന്‍ പ്രതിഷേധം അറിയിച്ചു. വെള്ളൂരില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിലുള്ള പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മന്‍ അറിയിച്ചു. സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ പരിപാടികള്‍ക്കു വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട […]Read More
തിരുവന്തന്തപുരം: നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയും സർക്കാരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ തന്നെ പറഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടക്കുന്ന ഒരു കേസ് എന്ന നിലയിലും മന്ത്രി സഭയിലെ അംഗമെന്ന നിലയിലും കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും നീതി പുലരട്ടെയെന്നും റിയാസ് പറഞ്ഞു. മുൻകൂർ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ പി പി ദിവ്യ പൊലീസിന് […]Read More
ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചു. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ടെന്നും മഞ്ജുഷ പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ […]Read More
പാലക്കാട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ആത്മഹത്യ ആണെങ്കില്‍ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന എ.ഡി.എം നവീൻ ബാബുവിന്റെ ജീവിത പങ്കാളിയായ തഹസീല്‍ദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളില്‍ ഉണ്ട് എല്ലാം..’ എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനു താഴെ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന കമന്റുമായി നിരവധിപേർ […]Read More
അനുപം ഖേറിനെ കേന്ദ്ര കഥാപാത്രമാക്കി അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ ‘വിജയ് 69’ന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. തന്റെ 69ാം വയസിൽ വിജയ് എന്നയാൾ ഒരു ട്രയാത്തലോണിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവംബർ എട്ടിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. അക്ഷയ് റോയ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മനീഷ് ശർമയാണ്. വൈആർഎഫ് എന്റർടെയ്ൻമെൻ്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സെക്കൻഡ് ചാൻസുകളെക്കുറിച്ച് പറയുന്ന […]Read More
കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തില്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനം നൊന്ത് മറ്റു വഴികള്‍ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്. […]Read More

