തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും […]Read More
ചേലക്കര: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എത്തി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തന്റെ പേരിലുയര്‍ന്ന വിവാദങ്ങളിലും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താനെന്ന് ശോഭ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്നും ശോഭ വ്യക്തമാക്കി. ‘എന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പേരിന് പ്രസക്തിയില്ല എന്ന് ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് ആദ്യ യോഗത്തില്‍ പാലക്കാട് പ്രസംഗിച്ചു. […]Read More
ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ‘SSMB29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. 2025 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സംഘവും സിനിമയ്ക്കാവശ്യമായ ലൊക്കേഷനുകൾക്കായുള്ള അന്വേഷണത്തിലാണെന്നാണ് സൂചന. സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്. രാജമൗലി […]Read More
സര്‍ക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുന്ന ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പിന്റേത്; പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: സര്‍ക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുന്ന ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പിന്റേതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ല ലീഡ് കിട്ടുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത് പക്ഷപാതപരമായാണെന്നും കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ മുന്‍നിര്‍ത്തി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ‘നിയമം നടപ്പാക്കുന്നത് പക്ഷപാതപരമായമാണ്. കണ്ണൂര്‍ ഉദാഹരണമാണ്. എഡിഎം പാര്‍ട്ടി അനുഭാവിയായിട്ടു […]Read More
കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന പുസ്തകത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് എം കെ മുനീറിന്റെ പുസ്തകമൊരുങ്ങുന്നു. പി ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിനാണ് മറുപടിയൊരുങ്ങുന്നത്. ‘സിപിഎമ്മിന്റെ വര്‍ഗ രാഷ്ട്രീയവും, രാഷ്ട്രീയ വര്‍ഗീയതയും’ എന്ന പേരിലുള്ള പഠന ഗ്രന്ഥം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ച് നിലനില്‍പ്പ് സാധ്യമാക്കുന്ന സിപിഐഎമ്മിന്റെ തനി നിറം തുറന്നുകാണിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്നാണ് […]Read More
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തിയ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കത്തെ തള്ളി എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ […]Read More
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് വേദിയിലെത്തി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. ഷാനിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ സ്വീകരിച്ചത്. അതേസമയം താന്‍ കോണ്‍ഗ്രസായി തന്നെയാണ് ഇപ്പോള്‍ കടന്നുവന്നതെന്ന് ഷാനിബ് വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിന്റെ മുന്നോടിയായല്ല ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു. എന്നാല്‍ സരിന് വേണ്ടി […]Read More
തിരുവനന്തപുരം: നടക്കേണ്ടപോലെ പൂരം നടന്നില്ലെന്നും അതിന് ചിലർ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക് അതിൻറെ നേട്ടമുണ്ടായി. പൂരത്തിനെ സിപിഐ കാണുന്നത് സാംസ്കാരിക ഉത്സവമായിട്ടാണ്. പൂരം തൃശൂരിന്റെ വികാരമാണ്. അന്വേഷണത്തിലെ തൃപ്തിയെ കുറിച്ച് പിന്നെ പറയാമെന്നും ഇപ്പോൾ ലക്ഷ്യം ഉപതിഞ്ഞെടുപ്പിലെ വിജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ നടത്തിയത്. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് […]Read More
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് […]Read More
തൃശൂർ: പൂരം വിവാദത്തിൽ പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്. കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നും, പ്രതികൾ പരസ്പരം സഹായിച്ചും ഉത്സാഹിച്ചും പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിലുള്ളത്. കാലാകാലങ്ങളായി ജാതി മത രാഷ്ട്രീയ ഭേദമന്യേ ആഘോഷിച്ചു വരുന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തി, സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയതെന്നും, പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികൾ പരസ്പരം സഹായിക്കുകയും ഉത്സാഹികളായി പ്രവർത്തിച്ചെന്നും എഫ്ഐആറിലുണ്ട്. പൂരം വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് […]Read More

