Latest News

Gadgets

പരാതിക്കാരെ മർദിച്ച പോലീസുകാർക്കെതിരെ നടപടി

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നപടി. പന്നിയങ്കര എസ്.ഐ, സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്‌ക്യു സെന്‍ററിലേക്ക് മാറ്റി. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്ക പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ കല്ലായിക്ക് സമീപം ഒരു സ്കൂട്ടറുമായി […]Read More

Gadgets

കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഇനി പ്രണബ് ജോതിനാഥ്

ന്യൂഡല്‍ഹി: കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജോതിനാഥ് ഐഎഎസിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഒടുവില്‍ പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയ ശേഷം സിഇഒ തസ്തികയില്‍ നിയമനം നല്‍കിയിരുന്നില്ല. നേരത്തെ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിലേയ്ക്ക് അയച്ചിരുന്നെങ്കിലും തിരിച്ചയക്കുകയായിരുന്നു. അജിത്ത് […]Read More

Gadgets

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കുകയാണ് കോടതി. പി പി ദിവ്യ […]Read More

Gadgets

ഇന്ന് 25 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; വലഞ്ഞ് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്. ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു. 12 ദിവസത്തിനുള്ളില്‍ 275ലധികം […]Read More

Gadgets

എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹം; രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഐഎം സംസ്ഥാന നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും രാഹുല്‍ പറഞ്ഞു. ‘മാധ്യമ പ്രവര്‍ത്തകരോട് വിയോജിപ്പ് ഉണ്ടാകും. അതിന് ഈ രീതിയില്‍ അല്ല പ്രതികരിക്കേണ്ടത്. കോണ്‍ഗ്രസിന് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരു കോണ്‍ഗ്രസ് നേതാവ് പോലും മോശമായി പെരുമാറിയിട്ടില്ല. പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിക്കണം’, […]Read More

Gadgets

യുപിഐ ഐഡി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി എന്‍പിസിഐ

യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രമാണ് യുപിഐ വിലാസത്തിന് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. യുപിഐ ഐഡി ഉപയോഗിച്ച് ചില ഫിന്‍ടെക് കമ്പനികള്‍ ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ […]Read More

Gadgets

രാജ്യത്തിന്റെ യശ്ശസുയർത്തി മെയ്ക്ക് ഇൻ ഇന്ത്യ തേജസ് വിമാനം

ന്യൂഡൽഹി: ഇന്ത്യയുടെ യശ്ശസ്സുയർത്തുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിമാനമായ തേജസ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി-നേവി-എയർ ഫോഴ്സ് തുടങ്ങിയവയുടെ വൈസ് ചീഫുമാർ ഇന്ത്യയുടെ തദ്ദേശീയ വിമാനം പറത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ തരംഗ് ശക്തി 2024 പരിശീലനപ്പറക്കലിന്റെ ഭാഗമായായിരുന്നു ഇത്. തേജസ് വിമാനത്തെ തരംഗ് ശക്തിയിൽ ഉൾപ്പെടുത്തിയത് തദ്ദേശീയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ ആധുനീകരിക്കുന്നതിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു. ഒപ്പം വ്യോമയാന രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് […]Read More

Gadgets

‘ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിൽക്കില്ല’; സായ് പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. വളരെ സെലെക്ടിവ് ആയി മാത്രമാണ് സായ് പല്ലവി തിരക്കഥകൾ തിരഞ്ഞെടുക്കുന്നതും അഭിനയിക്കുന്നതും. ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് നേരത്തെ തന്നെ നടി വെളിപ്പെടുത്തിയിരുന്നു. പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ​ഗ്ലാമറസ് വേഷങ്ങൾ താൻ ഒഴിവാക്കാൻ കാരണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ‘ജോർജിയയിൽ ഒരിക്കൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം […]Read More

Gadgets

കോഴ വാഗ്ദാനം; തോമസ് കെ തോമസ് എംഎല്‍എയുടെ വാദം തള്ളി എംഎല്‍എ ആന്റണി

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എയുടെ വാദം തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. രാവിലെ മുതല്‍ തോമസ് കെ തോമസ് അപക്വമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ആന്റണി രാജു പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് തോമസ് കെ തോമസ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി താന്‍ തെറ്റിദ്ധരിപ്പിച്ചാല്‍ വീഴുന്ന ആളല്ലെന്നും ആരെങ്കിലും പറയുന്നത് കേട്ടാല്‍ വിശ്വസിക്കുന്ന ആളല്ലെന്നും ആന്റണി രാജു പറഞ്ഞു. ‘എല്ലാ […]Read More

Gadgets

എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്താന്‍ എയെ തോല്‍പ്പിച്ച് ശ്രീലങ്ക എ ഫൈനലില്‍

എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്താന്‍ എയെ തോല്‍പ്പിച്ച് ശ്രീലങ്ക എ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ പാകിസ്താനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. പാകിസ്താന് വേണ്ടി ഓപണര്‍ ഉമൈര്‍ യൂസുഫ് അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 68 റണ്‍സ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes