കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കില്‍ വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളിലായായിരുന്നു വോട്ടര്‍മാരുടെ സംഘം പുറപ്പെട്ടത്. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പറയഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിമതരില്‍ നിന്ന് ഭരണം പിടിക്കാന്‍ ഔദ്യോഗിക പാനല്‍ മത്സര രംഗത്തുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് വിഭാഗം മത്സരിക്കുന്നത്. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. ബാങ്ക് തിരഞ്ഞെടുപ്പ് […]Read More
തിരുവനന്തപുരം: നഗരസഭാ കവാടത്തിന് മുൻപിൽ പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് കൗൺസിലറായ ഗായത്രി ബാബു.തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. അവ വിട്ടുനൽകണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനിടയിലാണ് തൊഴിലാളികൾ ഗായത്രി ബാബു തങ്ങളുടെ ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ചത്. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം വെറുതെയാണെന്നും ഗായത്രി ബാബു പറഞ്ഞു. കേരളത്തിൽ തോട്ടിപ്പണി അവസാനിപ്പിച്ച ഒരു പാർട്ടിയാണ് സിപിഐഎം. മനുഷ്യമലിനങ്ങൾ കൈകാര്യം ചെയേണ്ടത് ഇങ്ങനെയല്ല. ഇവർ ഹരിതകർമസേനയുടെ ഭാഗമാക്കണം. […]Read More
കായംകുളം: കണ്ണൂര്‍ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്. രാവിലെ എട്ട് മണി മുതൽ തുടങ്ങുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരം. അപകടത്തിൽ മരിച്ച അഞ്ജലിക്കും ജെസ്സിക്കും എല്ലാ ആദരങ്ങളോടെയും വിട നൽകാൻ ഒരുങ്ങുകയാണ് നാട്. കഷ്ടതകൾ മാത്രം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടപൊരുതിവന്നിരുന്ന ജെസ്സിയുടെ വേർപ്പാട്, വലിയ വേദനയാണ് സഹപ്രവർത്തകരിൽ ഉണ്ടാക്കിയത്. ഭർത്താവിന്റെ മരണവും വീട് എന്ന സ്വപ്നവും എല്ലാം ബാക്കിയാക്കി, ഒറ്റ മകളെ തനിച്ചാക്കിയാണ് ജെസ്സി മടങ്ങുന്നത്. മൂന്നാം […]Read More
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നഗരസഭ കവാടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയാണ് ശുചീകരണ തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചുമാണ് ഇവരുടെ പ്രതിഷേധം. ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്. പെട്രോളും കൊടി തോരണങ്ങളുമായാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ […]Read More
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയതോടെ സഞ്ജു സാംസണ് ചില റെക്കോര്‍ഡുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി20യില്‍ 56 പന്തുകള്‍ നേരിട്ട സഞ്ജു 109 റണ്‍സാണ് നേടിയത്. ഒമ്പത് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും (120) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടി20 കരിയറില്‍ സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടര്‍ […]Read More
ന്യൂഡൽഹി: മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയിൽ നടക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം […]Read More
ലക്നൗ: ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ വൻ തീപിടിത്തം. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ എൻഐസിയുലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ പത്ത് കുഞ്ഞുങ്ങൾ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം […]Read More
പാലക്കാട്: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. നേരത്തെ തീരുമാനിച്ച പരിപാടി തിരഞ്ഞെടുപ്പ് മാറ്റിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം മാത്തൂരും കൊടുന്തിരപ്പുള്ളിയിലുമുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍. യുഡിഎഫിലെയും എന്‍ഡിഎയിലെയും പ്രമുഖ നേതാക്കളായ ദീപാ ദാസ് മുന്‍ഷി, കെ സുധാകരന്, വി ഡി സതീശന്, കെ […]Read More
ആലപ്പുഴ: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിൻ്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങൾ […]Read More
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അവഗണന നടത്തുകയാണെന്നാരോപിച്ച് ഈ മാസം 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

