ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്. കൂടിക്കാഴ്ചയ്ക്കു ചൈനയാണ് നിർദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ മാസം ആദ്യം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്സാങ്ങിലെയും സംഘർഷ പോയിൻ്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഗാൽവാൻ താഴ്വരയിൽ 2020-ലെ ഏറ്റുമുട്ടൽ മുതൽ പുകയുന്ന പിരിമുറുക്കം […]Read More
തൃശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പുതിയ നിര്‍ദേശം എവിടെ ചെന്ന് അവസാനിക്കുമെന്നും ഇതിനെതിരെ തിരുവമ്പാടി ദേവസ്വം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില എന്ജിഒകളാണെന്നും ഗിരീഷ് കുമാര്‍ ആരോപിച്ചു. ഇവര്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്. പൂരങ്ങളെയും എഴുന്നള്ളിപ്പുകളെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ’36 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 200 […]Read More
വടക്കഞ്ചേരി: ദേശീയപാതയില്‍ സിനിമാ സ്റ്റൈലില്‍ കാർതടഞ്ഞ് അതില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരെയും കാറും തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ കാർ വഴിയില്‍ ഉപേക്ഷിച്ചതായി മണിക്കൂറുകള്‍ക്കകം കണ്ടെത്തി. കാറില്‍ സഞ്ചരിച്ചിരുന്ന ഫോർട്ട് കൊച്ചി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെ തൃശ്ശൂർ പുത്തൂരിനുസമീപം ഇറക്കിവിടുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയില്‍ നീലിപ്പാറയിലാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചുവന്നകാറിന്റെ മുന്നിലും പിന്നിലുമായി മൂന്ന് കാറുകളെത്തി തടഞ്ഞു. പിന്നിലുള്ള കാറില്‍നിന്നിറങ്ങിയവർ ചുവന്ന കാറിലുണ്ടായിരുന്നവരെ ബലമായി പിടികൂടുകയും സംഘത്തില്‍പ്പെട്ട ഒരാള്‍ […]Read More
കോഴിക്കോട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം […]Read More
പാലക്കാട്: വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്. ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകീട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവര്‍ എന്തായാലും മാറി മാറി പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസിലാക്കാന്‍ വൈകീട്ട് നാലിന് എന്റെ പേരിലുള്ള വീടിന് മുന്നില്‍ വെച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറി പറയുന്നവരും പറഞ്ഞാല്‍ […]Read More
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെയും ചെയ്യാം. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച ‘മേരാ ഇ-കെവൈസി’ ആപ്പിലൂടെ ഇത് സ്വയം ചെയ്യാം. *ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ‘ആധാർ ഫേയ്സ് ആർഡി’, ‘മേരാ ഇ-കെവൈസി’ എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. *മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക. *പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക. *ആധാർ നമ്പർ എന്റർ ചെയ്യുക. *ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി […]Read More
മണ്ഡലത്തിൽ വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവം; കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി
പാലക്കാട്: മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ക്രമക്കേടിന് പിന്നിൽ എൽഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിലാണെന്നും ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. 1,68,000 കള്ളവോട്ടുകൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും […]Read More
കണ്ണൂർ മലയാംപടിയില്‍ നാടകസംഘം മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് പോയത്. വലിയ ബസ്സുകള്‍ക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴി ആയിരുന്നു അത്. കുത്തനെ ഇറക്കവും വളവുകളും ആണ് ആ വഴിയിലുള്ളത്. ഗൂഗിള്‍ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഒൻപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക […]Read More
തിരുവനന്തപുരം: 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സർക്കാർ പെർമിറ്റുകള്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകള്‍ക്ക് പെർമിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍. 2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററില്‍ താഴെ മാത്രം പെർമിറ്റ് നല്കിയാല് മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ […]Read More
പാലക്കാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിക്കെതിരെ യുഡിഎഫ് സ്ഥാനാത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ പ്രതികരിച്ചു. സഹായം അവകാശമാണ്. ദുരന്തത്തോട് കേന്ദ്രം മുഖം തിരിച്ച് നിൽക്കുകയാണ്. ഇത് അംഗീകരിക്കാനാകാത്ത നിലപാടാണെന്നും വയനാട്ടിലെ ജനങ്ങളെ ദ്രോഹിക്കുന്ന നയത്തിനെതിരായ പ്രതിഷേധം പാലക്കാട് ഉയരണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപി പ്രവർത്തകർ എന്ത് പറഞ്ഞാണ് വോട്ട് പിടിക്കുകയെന്നും ദുരന്തമുണ്ടാകുമ്പോൾ പോലും കൂടെ നിൽക്കാത്ത കേന്ദ്രസർക്കാർ എന്തിനെന്നും രാഹുൽ ചോദിച്ചു. വർഗീയത […]Read More
Recent Posts
- “പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
- പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്
- ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ
- കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം
- വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു

