തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. ‘ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് […]Read More
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മെഡല്‍ തടഞ്ഞ് ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്. മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ ആണ് തടഞ്ഞത്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലെ ചടങ്ങില്‍ വച്ച് നാളെ രാവിലെ 9ന് മുഖ്യമന്ത്രി സമ്മാനിക്കേണ്ട മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനു വേണ്ടി എ.ഐ.ജി പദംസിംഗ് ഉത്തരവിറക്കി. സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്നതിനാലാണ് മെഡല്‍ തടഞ്ഞത്. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും […]Read More
ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമായാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്. കോഹ്ലിക്ക് ശേഷം ഉയർന്ന തുക വരുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ കൂടി നോക്കാം. 18 കോടി നൽകി മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ […]Read More
എറണാകുളം: യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പുത്തൻകുരിശെത്തിച്ചാണ് സംസ്കരിക്കുക. ബാവയുടെ ഭൗതികശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ 8 മണിക്ക് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന നടത്തി. 9.30ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിന് ശേഷം 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഇന്ന് അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ […]Read More
തിരുവനന്തപുരം: പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് അടക്കം രണ്ട് പേര് കേരള പ്രഭ പുരസ്കാരത്തിനും സഞ്ജു സാംസണ് ഉള്‍പ്പെടെ ആറ് പേര് കേരള ശ്രീ പുരസ്കാരത്തിനും അര്‍ഹരായി. കേരള പ്രഭ പുരസ്കാരത്തില്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് എസ് സോമനാഥ് പുരസ്കാരത്തിന് അര്‍ഹനായത്. കേരള പ്രഭ പുരസ്കാരത്തില്‍ കൃഷി വിഭാഗത്തില്‍ […]Read More
തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ സതീഷിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ഏത് തിരൂര്‍ സതീഷ് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. കൊടകര കുഴല്‍പ്പണക്കേസ് എന്ന് ഒരു കേസില്ലെന്നും സുരേന്ദ്രന് പറഞ്ഞു. അങ്ങനെ ഒരു എഫ്ഐആര്‍ ഇല്ല. കൊടകര കവര്‍ച്ചാ കേസ് എന്ന് പറയണം. കേസില്‍ താന്‍ സാക്ഷിയാണ്. കവര്‍ച്ചാ കേസിനോടനുബന്ധിച്ച് ഇ […]Read More
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുവിശേഷക്കാരില്‍ സ്വര്‍ണ്ണനാവുകാരന്‍ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാവരെയും ഒരു പോലെ കാണാനും ഇടപെടാനും ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രന് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് […]Read More
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേത്. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത […]Read More
ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ എത്തിയിരിക്കുന്നത്. ആറ് ലഡുകൾ അവതരിപ്പിച്ച ഗൂഗിൾ പേ അത് മൊത്തമായും ലഭിക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നിങ്ങനെയാണ് ലഡുവിന്റെ പേരുകൾ. ഗൂഗിൾ പേയിൽ ട്രാൻസാക്ഷനുകൾ നടത്തുമ്പോഴാവും ലഡുകൾ ലഭിക്കുക. മൊബൈൽ റീചാർജ് ചെയ്താലോ, പണം അയച്ചുകൊടുത്താലോ എല്ലാം ഇവ ലഭിക്കും. ഇത് കൂടാതെ അധികമുളള ലഡു ഒരാൾക്ക് ഗിഫ്റ്റ് ചെയ്യാനും, നമുക്കില്ലാത്തത് റിക്വസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനകം […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

