ന്യൂഡൽഹി : കേരളീയർക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാംസ്കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ”കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ” എന്ന് പ്രധാനമന്ത്രി കുറിച്ചു. 68ാം ജന്മദിനമാണ് ഐക്യകേരളം […]Read More
കോഴിക്കോട്: താമരശ്ശേരിയില്‍ സസ്പെൻഷനിലായിരുന്ന യു.പി സ്കൂള്‍ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.Read More
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരനും. ഇന്നും നാളെയും മുരളീധരൻ വയനാട്ടിലെത്തും. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ ഒറ്റെക്കെട്ടായി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്താണോ അത് അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. സ്ഥാനാർത്ഥി നിർണയത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. സ്വകാര്യ ദുഖങ്ങൾ ചർച്ച […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ദിവ്യയുടെ ജാമ്യ ഹർജി […]Read More
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ‘ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തിയത്. […]Read More
തിരുവനന്തപുരം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിമർശനത്തിന് പിന്നാലെ രൂക്ഷമായ സമസ്തയിലെ വിഭാഗീയത പരസ്യ പോരിലേക്ക്. മുക്കം ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല ചേരി പ്രമേയം പാസാക്കി. ഉമർ ഫൈസിക്ക് മറുപടിയുമായി മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പാണക്കാട് കുടുംബത്തെ സമസ്തയിൽ നിന്ന് മാറ്റി നിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു […]Read More
കോഴിക്കോട്: രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ്. പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ഡീലക്സ് എ സി ബസായി വീണ്ടും നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു. തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് […]Read More
ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന. മുഖം മറച്ച് അർധനഗ്നരായ രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം മോഷണശ്രമം നടന്നിരുന്നു. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് രണ്ടംഗ സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സാധാരണ അർധനഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച […]Read More
ഡൽഹി: ദീപാവലി, നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ ഭയാനകമായ വർധന. ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നതായി സിപിസിബി പുറത്ത് വിട്ട കണക്കുൾ പറയുന്നു. രാവിലെ ആറ് മണി വരെ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആഘോഷങ്ങളിൽ […]Read More
തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. വിഷയം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ മറ്റുപല കാര്യങ്ങള്‍ക്കും പിന്നാലെയാണെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഒട്ടും ഞെട്ടലുണ്ടാക്കുന്നതല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

