ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും. രാഹുൽ വലിയ ഇന്നിംഗ്സുകൾ കളിക്കുമ്പോൾ ടീം പരാജയപ്പെടുന്നുവെന്നാണ് ലഖ്നൗ മാനേജ്മെന്റിന്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലഖ്നൗ ടീമിൽ നിലനിർത്തുക. അടുത്ത സീസണിൽ ലഖ്നൗ നായകസ്ഥാനത്തേയ്ക്കും പുരാനെ പരിഗണിക്കുന്നുണ്ട്. യുവപേസർ മായങ്ക് യാദവിനെയും സ്പിന്നർ രവി […]Read More
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന് സ്റ്റാഫിനെ പുറത്താക്കി. രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.Read More
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ കോടതി വിധിയില്‍ തൃപ്തരല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും. ഇപ്പോള്‍ കുറച്ച് സമാധാനം ഉണ്ട്. എന്നാല്‍ വിധിയില്‍ തൃപ്തരല്ല. മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്നും കുടുംബം പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ‘സമാധാനമുണ്ട്. വിധിയില്‍ തൃപ്തിയില്ല. ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്തതില്‍ തൃപ്തിയില്ല. വധശിക്ഷ നല്‍കണം. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ വേണമായിരുന്നു. അപ്പീല്‍ പോകും’, ഹരിത പ്രതികരിച്ചു. തന്നെ പല തവണ കുടുംബം ഭീഷണിപ്പെടുത്തി. കൊല്ലും എന്ന് പറഞ്ഞാണ് ഭീഷണി. […]Read More
വർക്കലയില്‍ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങല്‍ സ്വദേശി സബീല്‍ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങല്‍ സ്വദേശി അമല്‍ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ് (23), സജീർ (23) എന്നിവർക്ക് […]Read More
പാലക്കാട്: കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയെന്ന സൂചന നൽകി കൂടുതൽ പ്രതികരണങ്ങൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത്. സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. ‘യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ…’; സുധാകരന്റെ പരാമർശങ്ങളെ […]Read More
പാലക്കാട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ തള്ളി പാലക്കാട് ഡിസിസി. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. കെ മുരളീധരന് വേണ്ടി നൽകിയതു പോലെ രാഹുലിന് വേണ്ടിയും ഡിസിസി കത്ത് നൽകിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതിൽ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദം അടഞ്ഞ അധ്യായമാണ്. സിപിഐഎം ബിജെപിയുടെ പിന്തുണ തേടിയ പോലുള്ള കത്തല്ല ഇത്. സരിനെ നിർത്തി ബലി കൊടുക്കാനുള്ള […]Read More
തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി. ഇതോടെ കളക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. എന്നാൽ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം […]Read More
കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന് വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ […]Read More
പാലക്കാട്: ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും ബിജെപിയിൽ യാതൊരു തരത്തിലുമുള്ള ഭിന്നതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തും. ബിജെപിയ്ക്ക് അകത്ത് പ്രതിസന്ധികൾ ഒന്നും തന്നെയില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ […]Read More
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാർ, രണ്ടാം പ്രതി പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

