കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക […]Read More
തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെയാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോ എടുത്തത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പരിശീലനത്തിനായി 23 പോലീസുകാരും ശബരിമലയിൽ നിന്ന് മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് […]Read More
തൃശ്ശൂർ: നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന ക്ലീനറുടെ കുറ്റസമ്മതം. മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ് സമ്മതിച്ചു. ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു എന്നുമാണ് അലക്സിന്റെ മൊഴി. നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി. അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. കണ്ണൂർ ആലങ്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ […]Read More
കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര. വ്യാപാരികൾ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തിൽ വിൽക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധമില്ലായെന്നുമാണ് മടപ്പുര വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. മുത്തപ്പൻ്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നൽകുന്നില്ലായെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്. ഇതോടൊപ്പം തന്നെ പറശ്ശിനി മടപ്പുരയിലെ കോലധാരിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ പറ്റിയും വാർത്താക്കുറിപ്പിൽ വ്യക്തത നൽകിയിട്ടുണ്ട്. വാർത്താക്കുറിപ്പിൻ്റെ പൂർണ രൂപം പറശ്ശിനി […]Read More
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്. കേസ് തീർപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കും. തന്റെ മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്നും രാഹുലിനും കുടുംബത്തിനുമെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. ‘മകള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രാഹുലും കുടുംബവും തയ്യാറായില്ല. രാഹുല്‍ സൈക്കോപാത്ത് ആണ്. പഴയ കേസില്‍ നിന്നും പിന്മാറിയത് ഭീഷണികാരണം. അന്ന് മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. കേസുമായി മുന്നോട്ട് […]Read More
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേയ്ക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനം […]Read More
വയനാട്: ബിജെപിയില്‍ നിന്ന് രാജിവെച്ച ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ബന്ധപ്പെട്ടു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നല്‍കിയതായും കെപി മധു പറഞ്ഞു. ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെപി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്. കെപി മധുവിനായി എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ രംഗത്തുണ്ട്. […]Read More
കൊച്ചി: ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈൽ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കടകൾക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ വിഷയങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാകും ഉണ്ടാകുക എന്നതാണ് അറിയേണ്ടത്. ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി അനധികൃതമായി വില […]Read More
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈക്കൂലി വാങ്ങിയെന്ന് കള്ളക്കേസ് ചുമത്തിയത് ഹൈക്കോടതി തള്ളിയിട്ടും പക തീരാതെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സുപ്രീം കോടതിയിലും വേട്ടയാടല്‍ തുടര്‍ന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. കേരളസര്‍ക്കാരിനെ എല്ലാ ഘട്ടത്തിലും രക്ഷിക്കാനെത്തുന്ന ഇഡിയും ഷാജിക്കെതിരെയുള്ള ഈ വേട്ടയില്‍ പങ്കാളികളായി. […]Read More
കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വെള്ളാപ്പള്ളി തന്നെ പലപ്പോഴും മുസ്ലിം ലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംവരണമല്ലാതെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. ചരിത്രമറിയാത്തവരാണ് മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

