തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ നാലാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കെഎസ്ആർ, കെഎസ് ആൻഡ് എസ്എസ്ആർഎസ്, കണ്ടക്ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. […]Read More
തിരുവനന്തപുരം: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവ്വകലാശാല വിസിയുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ അനുമതി വാങ്ങാതെ പദവി വഹിച്ചതിന് സിസ അച്ചടക്ക നടപടി നേരിട്ടിരുന്നു. നടപടി സുപ്രീംകോടതി റദ്ദാക്കിയിട്ടും സർക്കാർ പെൻഷൻ പോലും നൽകാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് പുതിയ നിയമനം. ഡോ. കെ ശിവപ്രസാദിന് കെടിയു വിസിയുടെ താൽക്കാലിക ചുമതലയും നൽകി. കുസാറ്റ് ഷിപ്പ് ടെക്നോളജിയുടെ പ്രൊഫസർ ആണ് ശിവപ്രസാദ്. കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും അതുപോലെ തന്നെ സാങ്കേതിക […]Read More
തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നത് തെറ്റായ കാര്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1,400 പേര് ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നതായാണ് ഫയല്‍ വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. അര്‍ഹരായ നിരവധി പേരെയാണ് ഇത് ബാധിക്കുന്നത്. അനര്‍ഹമായി പെന്ഷന് വാങ്ങുന്നവര്‍ സ്വയം […]Read More
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ […]Read More
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കണക്കുകള്‍ പുറത്ത്. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ക്ഷേമപെന്ഷന് വാങ്ങിയ ജീവനക്കാരുടെ കണക്കും പുറത്തുവന്നത്. സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായാണ് കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്ഷന് കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പട്ടികയിലുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്ഷന് വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ […]Read More
ഇടുക്കി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും ഇന്നും നാളെയും അങ്ങനെയായിരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇനിയും അങ്ങനെ തന്നെയായിരിക്കും. നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പോയത് അവരുടെ […]Read More
ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4 ജി ഡാറ്റ ലഭിക്കുക. ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി.എസ്.എൻ.എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ […]Read More
പെർത്തിൽ പേസ് ആക്രമണവുമായി തിളങ്ങിയ ജസ്പ്രീത് ബുംമ്രയെ മാധ്യമങ്ങൾ കാര്യത്തിലെടുത്തില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് എന്നിവരിലാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളും ക്രിക്കറ്റ് നിരീക്ഷകരുമെല്ലാം ബാറ്റർമാരുടെ പിറകെയാണ് പോകുന്നത്. എന്നാൽ ടെസ്റ്റ് പോലെയുള്ള മത്സരത്തിൽ ബാറ്റര്‍മാരെ പോലെ തന്നെ പ്രധാനമാണ് ബൗളർമാരും. പെർത്തിലെ ആദ്യ ദിനത്തിൽ വീണ 17 വിക്കറ്റുകൾ […]Read More
തന്റെ സുഹൃത്തും ഭാവി വരനുമായ ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. നടിയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി വേളയിൽ എടുത്ത ചിത്രമാണെന്ന് കരുതുന്നു. ‘15 വർഷങ്ങൾ… ഇനിയും തുടരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണിക്കും കീർത്തിക്കും ആശംസകളുമായി ഒരുപാട് താരങ്ങളും എത്തിയിട്ടുണ്ട്. അതേസമയം കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ ഇരുവരും തമ്മിലുള്ള വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. അടുത്ത […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

