ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. കത്വ ജില്ലയിൽ നിന്നും 10 ഭീകരരെ സൈന്യം പിടികൂടി. മേഖലയിലെ 17 സ്ഥലങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഭീകര പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക്, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകുന്ന ഏതാനും പ്രദേശവാസികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൽഹർ, ബില്ലവാർ, ബാനി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഭീകര സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് ആണ് സുരക്ഷാ സൈന്യം ഈ മേഖലയിൽ പരിശോധന ആരംഭിച്ചിരുന്നത്. കൃത്യമായി ആസൂത്രിതമായ […]Read More
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയാണ് കവർച്ച നടത്തിയത്. ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് പരാതി. സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കടയുടെ ഉടമയാണ് […]Read More
കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരിൽ ഒരാളായി താൻ കഴിഞ്ഞോളാമെന്നും സന്ദീപിൻ്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാളി സമൂഹത്തിൻ്റെ […]Read More
സിങ്കപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂൻസ് ഗാമ്പിറ്റ് ഡിക്ലൈൻഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. ആദ്യത്തെ മത്സരത്തില്‍ ലിറൻ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയും ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 […]Read More
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങും. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യുനമര്ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് […]Read More
പാലക്കാട് വാളയാറില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങള്‍ക്കാണ് തീവെച്ചത്. സംഭവത്തില്‍ ഒരാള്‍ പൊലീസിൻ്റെ പിടിയിലായി. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോള്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിട്ടത്. താനാണ് വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് പോള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു […]Read More
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഭക്തർക്കാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്നത്. ദേശീയ പാതയിലെ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. പുലർച്ചെയായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇരുപത്തിയഞ്ചിലധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ ആലത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ചതാണെന്നാണ് ഹൈവേ പോലീസ് അറിയിക്കുന്നത്. ബസ് മറിഞ്ഞതിന് പിന്നാലെ പിന്നിൽ […]Read More
തിരുവനന്തപുരം: പണമില്ല എന്ന കാരണത്താല്‍ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയില് നിന്ന് ഒഴിവാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫേയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളില്‍ പഠനയാത്രകള്‍, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂള്‍ പഠനയാത്രകള്‍ വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്കൂളുകളില്‍ നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. […]Read More
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത […]Read More
എറണാകുളം: ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

