മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മലപ്പുറം വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനാണ് നാസര്‍ കറുത്തേനി. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഈമാസം 21നാണ് നാസര്‍ കറുത്തേനിയെ അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസെടുക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുഡാനി ഫ്രം […]Read More
ഒറ്റയടിക്ക് ഏഴായിരത്തിലധികം വില കുറച്ച് IQOO Z9 ഫോൺ. 24,999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഒറ്റയടിക്ക് 26 ശതമാനം വില കുറച്ച് 18,499 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. IQOO Z9 5G യുടെ 8ജിബി + 128GB മോഡലാണ് 18,498 രൂപയ്ക്ക് വാങ്ങാൻ സാധിക്കുക. ഐസിഐസിഐ, എച്ച്ഡിഎഫ്സി, വൺകാർഡ് പോലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോണിന്റെ വില വീണ്ടും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോഗിച്ച് 2500 രൂപയോളമാണ് വീണ്ടും കുറയ്ക്കാൻ സാധിക്കുക. ഇതിലൂടെ […]Read More
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സ്ത്രീകളും വയോധികരും ഉൾപ്പെടെ 15 പേരെയാണ് തെരുവുനായ കടിച്ചത്. കടിയേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട് തെരുവുനായകൾ തമ്മിലുള്ള കടികൂടലിനിടെ […]Read More
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നാളെ തിയേറ്ററുകളിലെത്തുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിക്കുന്നത്. ആദ്യ ദിനം വല്ല്യേട്ടൻ മികച്ച കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. നാളെ പിവിആർ ഉൾപ്പടെയുള്ള മൾട്ടിപ്ലെക്സുകളിൽ ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ 99 രൂപയായി കുറച്ചിട്ടുണ്ട്. ഇതും വല്ല്യേട്ടന് ആദ്യ ദിനത്തിൽ […]Read More
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പെരിന്തൽമണ്ണയിൽ സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ ബാലഭാസ്കറിന്റെ ഡ്രൈവറായ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുൻ (28)ആണ്. ബാലഭാസ്കറിന്റെ വാഹനാപകടവും സ്വർണക്കടത്ത് ആക്ഷേപവും തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നിൽ സ്വർണക്കടത്ത് ലോബിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി തന്നെ ഇത്തരമൊരു […]Read More
തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവ്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ […]Read More
കൊച്ചി: നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ […]Read More
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ. യുഡിഎഫ്, കെഎസ്യു, എംഎസ്എഫ് പിന്തുണയോടെയെന്ന് ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചാണ് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. സാങ്കേതിക സർവകലാശാല […]Read More
ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൗഡർ പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡൽഹി പോലീസ് […]Read More
തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്. സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട കോമ്പാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന അരിപ്പാലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ എതിരെ വന്നിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷൈജയെ തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷൈജയുടെ കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ട് വരുവാൻ […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

