ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ പ്രതികരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പ. അഞ്ചാമെത്തെ ആഴ്ചയിലാണ് തന്നെ അനീഷ്, സുറുമി ദമ്പതികൾ കാണാനെത്തിയതെന്നും സ്കാനിങിൽ എല്ലാം നോർമൽ ആയിരുന്നുവെന്നും ഡോ. പുഷ്പ പറഞ്ഞു. മാർച്ച് 29-ന് സ്കാനിങ് റിപ്പോർട്ടുമായി ഇവർ തൻ്റെയടുത്ത് എത്തിയിരുന്നു. അതിന് ശേഷം ഇവർ തൻ്റെയടുത്ത് വന്നിട്ടില്ലായെന്നും ഡോക്ടർ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ കുഞ്ഞിൻ്റെ അംഗവൈകല്യവും കണ്ടെത്താൻ കഴിയില്ല. രണ്ട് ദിവസം മുൻപ് പരാതി വന്നപ്പോഴാണ് പ്രശ്നത്തെ പറ്റി അറിയുന്നത്. […]Read More
ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണത്തിനായി ആരോഗ്യ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറി നേതൃത്വം വഹിക്കുന്ന വിദ്ഗധ സംഘത്തെ നിയമിച്ചു. മുതിർന്ന ഡോക്ടർമാർ ഉൾപ്പെടെ ഈ സംഘത്തിൽ ഉണ്ടായിരിക്കും. ഇതിന് പുറമെ ജില്ലാ തല അന്വേഷണവും നടന്നു വരികയാണ്. സംഭവം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് ആരോഗ്യവകുപ്പും […]Read More
ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആലപ്പുഴയിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്തത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഷെർലി, പുഷ്പ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർക്ക് പുറമേ കുട്ടിയുടെ അമ്മയെ ഗർഭകാലത്ത് സ്കാനിങിന് വിധേയമാക്കിയ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഗർഭകാലത്ത് സ്വകാര്യ ലാബിൽ വച്ച് നടത്തിയ […]Read More
തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച് മന്ത്രി ആർ ബിന്ദു. ‘വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല കെടിയുവിൻ്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ നിയമിക്കുക എന്നത് പാലിക്കുന്നി’ല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത […]Read More
കൊച്ചി: പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും പക്ഷെ ആ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് ദേവസ്വം ബോര്‍ഡിനെയും സ്പെഷല്‍ കമ്മിഷണറെയും അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഹൈക്കോടതിയിൽ ഹാജരായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 74,462 […]Read More
ഗുരുവായൂർ: ദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവർച്ച പതിവാക്കിയയാള്‍ പിടിയില്‍. രണ്ടുമാസത്തിലേറെയായി പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന പ്രതി താനൂർ സ്വദേശി മൂർക്കാടൻ പ്രദീപിനെ(45)യാണു ഗുരുവായൂർ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം. ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വർണം കണ്ടെത്തി. മോഷ്ടിച്ചവ വില്ക്കാൻ സഹായിച്ച ബേപ്പൂർ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ […]Read More
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥികൾ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മടങ്ങി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രിയായിരുന്നു ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും കെയർടേക്കർമാരുമാണ് ഭക്ഷ്യ വിഷബാധയേറ്റ് […]Read More
ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം […]Read More
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി. 155.05 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതിയായത്. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബിനും 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളിനുമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഡെവലപ്പ്മെൻറ് ഓഫ് ഐക്കോണിക് ടൂറിസ്റ്റ് സെൻറേഴ്സ് ടു ഗ്ലോബൽ സ്കെയിൽ എന്ന പദ്ധതിയിൽ […]Read More
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. 24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

