സ്മിത തിരോധാനക്കേസില്‍ ഭര്‍ത്താവ് സാബു ആന്റണിയെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. ദുബൈയില്‍ വച്ച് 2005 സെപ്റ്റംബറില്‍ ഭാര്യ സ്മിതയെ സാബു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സാബു കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2005 മെയിലായിരുന്നു സാബുവിന്റെയും സ്മിതയുടെയും വിവാഹം. 15 ദിവസം കഴിഞ്ഞ് സാബു ദുബൈക്ക് മടങ്ങി. സെപ്റ്റംബര്‍ ഒന്നിന് ദുബൈയിയില്‍ സാബുവിന് അടുത്ത് എത്തിയ സ്മിതയെ മൂന്നാം തീയതി കാണാതായി. മറ്റൊരാള്‍ക്ക് ഒപ്പം പോകുന്നു എന്ന ഒരു […]Read More
വെല്ലൂർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ […]Read More
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി. അഭിപ്രായ സ്ഥിരതയാണ് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റി. വായില്‍ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവര്‍ രാഷ്ട്രീയക്കാരനല്ല. അവന് രാഷ്ട്രീയത്തിന്റെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണെന്ന് കെ സുധാകരന് കടന്നാക്രമിച്ചു. സന്ദീപ് വാര്യരെക്കുറിച്ചുള്ള എ കെ ബാലന്റെ പരാമര്‍ശത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ‘സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലന്. സിപിഐഎമ്മില്‍ പോയാല്‍ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റല്‍ ക്ലിയറും എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് […]Read More
ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ദോഷം കൊണ്ടാണ് എൻഡിഎ വളരുന്നതെന്നും എൻഡിഎ വളർന്നത് കൊണ്ട് ഗുണം എൽഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ബിജെപിയ്ക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ചതിന് പിന്നാലെ പ്രതികരണവമുായി എല്‍ഡിഎഫിന്റെ പാലക്കാട് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന പി സരിന്. പാലക്കാട് വോട്ട് നില പരിഗണിച്ച് പറഞ്ഞ കണക്കുകളില്‍ തെറ്റുപറ്റി. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന കണക്കുകളാണ് പറഞ്ഞിരുന്നത്. തെറ്റിയേക്കാമെന്ന് അപ്പോഴും പറഞ്ഞിരുന്നുവെന്നും സരിന് മാധ്യമങ്ങളോട് പറഞ്ഞു. കണക്കുകള്‍ പിഴച്ചെങ്കിലും നേരിയ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് 1500 വോട്ട് കൂട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ […]Read More
പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് പെർത്തിൽ ആവേശകരമായി പുരോഗമിക്കവെ വ്യക്തമായ ആധിപത്യവുമായി ഇന്ത്യ. ഓപ്പണർമാരായ യശ്വസി ജയ്സ്വാളും കെ എൽ രാഹുലും ചേർന്ന് നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ജയ്സ്വാൾ പുറത്താവാതെ 90 റൺസും രാഹുൽ പുറത്താവാതെ 62 റൺസുമാണ് നേടിയിരിക്കുന്നത്. ഇതിൽ ജയ്സ്വാളിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്സിൽ ഡെക്കായ ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 193 പന്തുകൾ നേരിട്ട് ജയ്സ്വാൾ ഏഴ് ഫോറും രണ്ട് സിക്സുമാണ് […]Read More
കൊച്ചി: മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്കാന് ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷനെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശാശ്വത പരിഹാരത്തിനാണ്. വിഷയത്തില്‍ ചില സങ്കീര്‍ണതകള്‍ ഉണ്ട്. അത് പരിഹരിച്ച് നിയമപരമായ അവകാശങ്ങളും സംരക്ഷണവും നല്‍കും. ഇന്ന് തന്നെ ചര്‍ച്ച വേണം എന്നുള്ളത് കൊണ്ടാണ് ചര്‍ച്ച ഓണ്‍ലൈനില്‍ ചേരുന്നതെന്നും മന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളായിരുന്നു എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതായിരുന്നു ഒന്നാമത്തെ […]Read More
ബഹിരാകാശത്ത് ഓര്‍ബിറ്റല്‍ പ്ലംബിങ് നടത്തി നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ബഹിരാകാശത്ത് ആണെങ്കില്‍ ഓര്‍ബിറ്റല്‍ പ്ലംബിങ് എന്നാണ് പറയുക. സുനിതയ്ക്കൊപ്പമുള്ള സഹ യാത്രികന് ബുച്ച് വില്‍മോര്‍ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയര്‍ സേഫ്റ്റി കാര്യങ്ങളും സ്പേസ് സ്യൂട്ട് പരിപാലനത്തിലുമാണ് മുഴുകിയത്. നാസ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്. ബഹിരാകാശത്തില്‍ തീപിടിത്തം ഉണ്ടായാല്‍ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച് വില്‍മോര്‍ ചെയ്തത്. മൈക്രോഗ്രാവിറ്റിയില്‍ തീജ്വാലകള്‍ എങ്ങനെ പടരുന്നുവെന്ന് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു […]Read More
പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് കൂടിയാണ് ഈ ഫലം. ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ […]Read More
ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും രമ്യ കൂട്ടിച്ചേർത്തു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു. രമ്യ ഹരിദാസിന്റെ വാക്കുകൾ ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു. ഒപ്പം നിന്ന എല്ലാവർക്കും […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

