തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 25-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യുനമർദം ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]Read More
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നു. മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ തീപിടിത്തത്തിന് ശേഷം ഝാന്‍സിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ […]Read More
ബേസിൽ ജോസഫ് – നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂക്ഷ്മദർശിനി’. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഹിച്കോക് സ്റ്റൈലിൽ ഒരുക്കിയ സത്യൻ അന്തിക്കാട് ചിത്രം എന്നാണ് പല പ്രേക്ഷകരും സൂക്ഷ്മദർശിനിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബേസിലിനും നസ്രിയ്ക്കുമൊപ്പം സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടനാണ് സിദ്ധാർഥ് ഭരതൻ. ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന സിനിമയിൽ ഡോ. ജോൺ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് […]Read More
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വീണ്ടും വിമര്‍ശനം. ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം (നായനാര്‍ ഭവന്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഒറ്റപ്പാലം തിരഞ്ഞെടുപ്പിൽ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു. ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎം വിമത കണ്വെന്ഷന്. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയാണ് കണ്വെന്ഷന്. ജില്ലാ സെക്രട്ടറി സംഘടനാ മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി. ഔദ്യോഗിക നേതൃത്വത്തിനെതിരെ നേരത്തേയും വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക […]Read More
തൃശൂര്‍: ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണങ്ങള്‍ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരു ബൂത്ത് പ്രസിഡന്റ് പോലും സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും അനീഷ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫല […]Read More
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് പിന്നാലെ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളില്‍ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ. സന്ദീപ് വാര്യരെ ഉന്നം വെച്ച് രണ്ട് പത്രങ്ങളിൽ മാത്രം കൊടുത്ത പത്ര പരസ്യം തിരിച്ചടിച്ചെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുരളി താരേക്കാട് പറഞ്ഞു. മതം തിരിച്ചുള്ള പത്രപരസ്യം ഒഴിവാക്കാമായിരുന്നുവെന്നും, പെട്ടി വിവാദം രാഹുലിന് ജനങ്ങൾക്കിടയിൽ രക്തസാക്ഷി പരിവേഷം ഉണ്ടാക്കികൊടുത്തു എന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡലത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം പെട്ടി വിവാദം ചർച്ചയായി. മുഖ്യമന്ത്രിയുടെ തങ്ങൾക്കെതിരായ പരാമർശം […]Read More
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാലക്കാട്ടെ മുസ്ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന സരിന്റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. അപകടരമായ വാദമാണ് സരിന് നടത്തിയതെന്നും സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘എത്ര അപകടകരമായ വാദമാണിത്! മുസ്ലിങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘപരിവാറിന്റെ വാദമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്ലിങ്ങളാണെന്ന് കെ ടി ജലീല്‍ […]Read More
കഴിഞ്ഞ സീസണിൽ കെകെആറിനെ വിജയതീരത്തെത്തിച്ച നായകൻ ശ്രേയസ് അയ്യരെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് പഞ്ചാബ്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്. പഞ്ചാബിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത റിക്കി പോണ്ടിങ്ങിന്റെ മാസ്റ്റർ സ്ട്രോക്കാണ് ഇതെന്ന് തന്നെ പറയാം. നേരത്തെ റിക്കി പോണ്ടിങ് ഡൽഹിയുടെ കോച്ചായിരുന്ന സമയത്താണ് അയ്യർ ഡൽഹിയുടെ നായകനായി അരങ്ങേറുന്നത്. അതിനു ശേഷം പരിക്ക് പറ്റിയതിനെ തുടർന്ന് റിഷഭ് പന്ത് ഡൽഹിയുടെ ക്യാപ്റ്റനായി അവരോധിതനാവുകയായിരുന്നു. പിന്നീട് പരിക്കിന് ശേഷം തിരിച്ചെത്തിയ അയ്യർക്ക് ക്യാപ്റ്റൻസി തിരികെ ലഭിച്ചതുമില്ല. […]Read More
തൃശൂർ: സിപിഎമ്മില്‍നിന്ന് രാജിവച്ചതിന്റെ വൈരാഗ്യത്തില്‍ വീടിനുമുമ്പിൽ കിടങ്ങുനിർമിച്ച സംഭവത്തില്‍ വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നു ഹൈക്കോടതി. പറമ്പിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നത് തടയരുതെന്നും വിധിയിലുണ്ട്. പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ജില്ലാ കളക്ടർ, സ്പെഷല്‍ തഹസില്‍ദാർ, പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതിചേർത്തു വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ വലിയകത്ത് ഹനീഫ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണു ഹൈക്കോടതി വിധി. കച്ചേരിക്കടവു പാലം അപ്രോച്ച് റോഡിന്റെ പേരുപറഞ്ഞു ഹനീഫയുടെ വീടിനോടു ചേർന്നുള്ള ഭൂമിയില്‍ 14 അടി താഴ്ചയില്‍ കുഴിയെടുത്തെന്നാണു പരാതി. […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

