ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവികെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും,പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട് നാഗപട്ടണത്ത് വീടിനുള്ളിൽ […]Read More
ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ആചരിക്കുന്നു. സഹന സമരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച മഹാനായ നേതാവിന്റെ ജന്മ വാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവെച്ചു. ഗാന്ധി ദർശനങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ഇരുവരും രാജ്യവാസികൾക്ക് വിജയദശമി ആശംസകളും നേർന്നു. “ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ […]Read More
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിന് ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന് കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കഴിഞ്ഞ ഓഗസ്റ്റിൽ മോസ്കോ സന്ദര്‍ശിച്ച വേളയിലാണ് പുതിന് […]Read More
ന്യൂഡല്‍ഹി: നവരാത്രി, ദീപാവലി സമ്മാനമായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ജൂലൈ ഒന്നുമുതല്‍ വർധനവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വർധനവ്. 49 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അധിക തുക ലഭിക്കും. […]Read More
ന്യൂഡൽഹി: ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷത്തിൽ സംഘടനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. സംഘടന 100 വർഷം പൂർത്തിയാകുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണ്. ഭരണഘടനയിലും ജനാധിപത്യത്തിലും ആർഎസ്എസിന് ഉറച്ച വിശ്വാസമാണെന്നും ആ വിശ്വാസമാണ് അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തകർക്ക് പോരാട്ടത്തിന് ഊർജമായതെന്നും മോദി പറഞ്ഞു. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി. ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ […]Read More
ന്യൂഡൽഹി: ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയില്‍പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനുമേല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഭൂട്ടാന് സശന്ദര്‍ശന വേളയിലാണ് റെയില്‍ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. അസമിലെ കോക്രജാറിനെയും പശ്ചിമബംഗാളിലെ ബനാഹര്‍ട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും […]Read More
ചെന്നൈ: തമിഴ്നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു.നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്കേറ്റു. നിർമാണത്തിനായി ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം തകർന്ന് വീണാണ് അപകടമുണ്ടായത്. മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ മുന്‍വശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സിയിലിരിക്കെയാണ് ഒന്‍പതു പേരും മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]Read More
കരൂർ ആൾക്കൂട്ട ദുരന്തത്തിന്പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഹൃദയം മുഴുവൻ വേദന മാത്രമാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂവെന്നും ടിവികെ പ്രവർത്തകരുടെ മേൽ കൈവയ്ക്കരുതെന്നും വിജയ് അഭ്യർഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, […]Read More
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താലിബാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഇൻ്റർനെറ്റ് അധാർമികമാണെന്ന വ്യാഖ്യാനമാണ് താലിബാൻ നടപടി വിശദീകരിക്കാൻ മുന്നോട്ടുവച്ചത്. ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ ബന്ധവും വിമാന സർവീസുകളും അടക്കം പൂർണമായി നിലച്ചിരിക്കുകയാണ്. രാജ്യത്ത് സമ്പൂർണ ഇൻ്റർനെറ്റ് തടസ്സം നിലനിൽക്കുന്നുവെന്ന വിവരം ഇൻ്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്സ് പുറത്തുവിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 2021-ൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള നിരവധി നിയന്ത്രണ നടപടികളുടെ […]Read More
ന്യൂഡൽഹി: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി കാനഡ പ്രഖ്യാപിച്ചു. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലുണ്ടാവുന്ന അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ നീക്കം. ഭീകര സംഘടനായി പ്രഖ്യാപിച്ചതിനാൽ ബിഷ്ണോയ് സംഘത്തിന്റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ കാനഡ സർക്കാരിനു […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

