ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കണ്ണൂർ തലശേരി […]Read More
ഏറെ നാളുകളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ . ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ല. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നും കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ദൂതനോട് തരൂർ പ്രതികരിച്ചു. അനാരോഗ്യം ചൂണ്ടികാട്ടി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധൻകർ രാജിവെച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി കുറെ കാലമായി കലഹം തുടരുന്ന ശശി തരൂരിനുവേണ്ടി ബിജെപി ദേശീയ നേതൃത്വം വഴിവെട്ടുകയാണെന്ന അഭ്യൂഹമേറിയത്. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി […]Read More
ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന മാസത്തെ പ്രധാന മാറ്റങ്ങൾ അറിയാം. യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന […]Read More
ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ […]Read More
ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. വിഷയത്തിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും […]Read More
ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്സ് കാറിന്റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്പോർട്സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ […]Read More
ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐക്യു സ്സെഡ്10ആര് (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര് ഹാന്‍ഡ്സെറ്റില്‍ ഡൈമന്‍സിറ്റി 7400 ചിപ്സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കളര്‍ വേരിയന്റുകളില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 19499 രൂപയിലാണ്. ഐക്യു സ്സെഡ്10ആര് ഫോണ്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലെയോടെ വരുന്ന സ്മാര്‍ട്ട്ഫോണാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഈ സ്ക്രീനുള്ളത്. ആല്‍ഫാ […]Read More
തമിഴ്നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ […]Read More
2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ […]Read More
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ […]Read More
Recent Posts
- കെടിയു ഡീൻ ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്
- തൃണമൂൽ വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരണത്തിന്
- സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
- യുഎസിലെ ലൂസിയാനയിൽ വെടിവയ്പ്; 9 കുട്ടികൾ കൊല്ലപ്പെട്ടു
- ജപ്പാനില്‍ വന്‍ ഭൂചലനം;വടക്കുകിഴക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്

