ചെന്നൈ; കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കരൂർ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു.ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം […]Read More
കരൂർ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ റാലിക്കെത്താൻ വിജയ് മനപൂർവം വൈകിയെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും ആണ് എഫ്ഐആറിൽ പറയുന്നു. . ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ടിവികെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നും പൊലീസ് എഫ്ഐആറിൽ പരാമർശിക്കുന്നു. […]Read More
സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കൊണ്ടുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ […]Read More
ചെന്നൈ: കരൂരില്‍ വിജയ്യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിജയ് എത്താൻ ഏഴോളം മണിക്കൂർ വൈകിയതോടെ ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കൂടി. ആയിരക്കണക്കിന് കുട്ടികൾക്ക് കുടിവെള്ളം ലഭിക്കാതെ വിഷമിക്കേണ്ടി വന്നു. ഇതുകണ്ട് വിജയ് പ്രസംഗം നിർത്തി ജനങ്ങളിലേക്ക് വെള്ളക്കുപ്പികൾ […]Read More
ന്യൂയോര്‍ക്ക്: ഗാസയിലെ സൈനിക നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായി. പ്രസംഗം തുടങ്ങും മുമ്പേ തന്നെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോകുകയും, ചില ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുകയും ചെയ്തു. അതേ സമയം, ഇസ്രയേല്‍ പ്രതിനിധികള്‍ കൈയടിച്ച് പിന്തുണ പ്രകടിപ്പിച്ചു. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികള്‍ ഹാളില്‍ തന്നെ തുടരുകയുണ്ടായി. എന്നാല്‍ യുഎസിന്റെയും യുകെയുടെയും ഉന്നത അംബാസിഡര്‍മാരുടെ അഭാവം ശ്രദ്ധേയമായി, […]Read More
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി യുകെയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുമെന്നും പൗരന്മാർക്ക് നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ വ്യക്തമാക്കി. ഓരോ രാജ്യത്തിനും അതിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമാണ് എന്നതാണ് ലളിതമായ സത്യം. നമ്മുടെ രാജ്യത്ത് ആരാണുള്ളതെന്ന് നമ്മള് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ പേര്, ജനനതീയതി, ദേശീയത, ഫോട്ടോ എന്നിവ […]Read More
ലേ: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായിയാണ് ചർച്ച നടത്തുന്നത്. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. ന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. പ്രാരംഭ ചര്‍ച്ചയാണെെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ലഡാക്ക് പ്രക്ഷോഭത്തിന്റെ […]Read More
കൊച്ചി : ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്. വാഹനങ്ങൾ ഒളിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങൾ കണ്ടെത്താൻ ഇതിനോടകം പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്. ഫസ്റ്റ് ഓണർ ലാൻഡ് റോവർ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയതിൽ, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. തെളിവുകൾ ലഭിച്ചാൽ കടുത്ത തുടർ നടപടികൾ ഉണ്ടാകും. കാർ […]Read More
വാഷിങ്ടണ്‍: ഗാസയിലെ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യവുമായി നടത്തിയിരുന്ന നിര്‍ണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാന്‍ അവരുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് ഇസ്രയേല്‍ സൈന്യത്തിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍, അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്ഫോം എന്നിവയിലേക്കുള്ള ആക്സസ് റദ്ദാക്കി. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ലക്ഷക്കണക്കിന് പലസ്തീന് സിവിലിയന്‍ കോളുകള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേല്‍ […]Read More
ചെന്നൈ: എം എസ് സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കെ ജെ യേശുദാസ് എം എസ് സുബ്ബലക്ഷ്മി പുരസ്കാരത്തിന് അര്‍ഹനായി. 2021ലെ കലൈമാമണി പുരസ്കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന് ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. നടന് പി കെ കമലേഷ് ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.2021, 22, 23 വര്‍ഷങ്ങളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

