ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ സൈപ്രസിലാണ് പ്രധാനമന്ത്രി ഉള്ളത്. ജി- 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജി- 7 പ്രധാന ചർച്ചയായേക്കും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് […]Read More
വാഷിങ്ടൺ: ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് ഇറാന് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഏതെങ്കിലും വിധത്തിൽ ഇറാനെ ആക്രമിച്ചാൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു.Read More
ടെൽഅവീവ്: ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസമിയും ഡെപ്യൂട്ടി ജനറൽ ഹസൻ മൊഹാകികും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബെഞ്ചമിൻ നേതന്യാഹു അറിയിച്ചു. ഞായറാഴ്ച ഇസ്രയേൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ തുടങ്ങിയ ആക്രമണത്തിൽ 14 ഇറാൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Read More
ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമേലുള്ള ആക്രമണം തുടരും. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതുവരെ150ൽ അധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഐഡിഎഫും അറിയിച്ചു. ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നു. 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് […]Read More
“ആക്രമണം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സമവായ ചർച്ചകൾ നടത്തണം. ആണവ ഭീഷണിയിലേക്ക് ഇരു രാജ്യങ്ങളെയും തള്ളിവിടരുത്”-ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി പോപ്പ് ലിയോ മാർപാപ്പ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും സാധാരണക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ഇറാനിലെയും ഇസ്രായേലിലെയും അധികാരികൾ “യുക്തിസഹമായി” പ്രവർത്തിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ കാണുമ്പോൾ ആശങ്കയുണ്ട്. ഈ നിമിഷത്തിൽ, ഉത്തരവാദിത്തത്തോടും യുക്തിയോടും കൂടി ഇടപെടാൻ ഞാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. ആരും മറ്റൊരാളുടെ […]Read More
27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ചത് ക്യാപ്റ്റൻ ടെംബ ബാവുമ ആണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംബ ബാവുമ മാറുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ഒപ്പം ടെംബ ബാവുമ എന്ന പേരും ചരിത്രത്തിന്റെ സ്വർണലിപികളിൽ അടയാളപ്പെടത്തുകയാണ്. 1998ന് ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ടെംബ […]Read More
ടെൽ അവീവ്: ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ നിലകൊള്ളുന്നിടയിൽ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിന്റെ പ്രതിരോധത്തിന് പിന്തുണ നൽകാൻ ശ്രമിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ സഹായിക്കുന്ന പക്ഷം അതിനുള്ള മറുപടിയായി ഈ രാജ്യങ്ങളുടെ പ്രദേശത്തുള്ള സൈനിക താവളങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിന് വിധേയമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.Read More
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല് അവീവില് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക,ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക […]Read More
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കുള്ള (ഐഎസ്എസ്) യാത്രയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-നാണ് ദൗത്യം വിക്ഷേപിക്കുന്നത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ നാലാമത്തെ ദൗത്യമായ ആക്സിയോം-4 ലൂടെയാണ് ശുഭാംശു ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. വിക്ഷേപണം മെയ് 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീട് വീണ്ടും മാറ്റി ജൂൺ 11ന് നിശ്ചയിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ജൂൺ 11നുള്ള വിക്ഷേപണവും […]Read More
ടെൽ അവീവ്: ഇസ്രയേലിന്റെ തീവ്രമായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് III” എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ 150ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുവരെ ഇസ്രായേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ […]Read More
Recent Posts
- സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ
- വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
- അതിശക്തമായ മഴ; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
- കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം
- മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

