Latest News

Gadgets

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. ദിവ്യക്കെതിരായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീന്‍ […]Read More

Gadgets

സംസ്ഥാനത്ത് ഇന്നും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് […]Read More

Gadgets

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥിയാണ് പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടിടത്തായി നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവും […]Read More

Gadgets

ഇതിലും മികച്ചൊരാൾ വേറെയില്ല, ‘രാമായണ’ത്തിലെ രാവണൻ താൻ തന്നെ; യാഷ്

ബോളിവുഡിലെ സ്വപ്‌ന പദ്ധതിയായ രാമായണം സിനിമയിൽ രാവണനാവുന്നത് താൻ തന്നെയെന്ന് സ്ഥീരീകരിച്ച് കന്നഡ സൂപ്പർ താരം യാഷ്. രാവണനല്ലാതെ മറ്റൊരു കഥാപാത്രവും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും യാഷ് പറഞ്ഞു. രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. തെന്നിന്ത്യൻ താരം സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് താനെന്നും യാഷ് അഭിമുഖത്തിൽ പറഞ്ഞു. താൻ എങ്ങനെയാണ് രാമായണം സിനിമയുടെ ഭാഗമായത് എന്നതിനെക്കുറിച്ചും താരം സംസാരിച്ചു. രാമായണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിഎഫ്എക്സ് […]Read More

Gadgets

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ല; നവ്യ ഹരിദാസ്

നിലമ്പൂർ: വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്‌. എം.പി ആയി ഇരുന്ന 5 വർഷക്കാലം വയനാടിൻ്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുൽ ഗാന്ധി. ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരിൽ ബിജെപി മേഖലാ യോഗത്തിൽ […]Read More

Gadgets

ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം; ഗുരുതര മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി വെന്റിലേറ്ററില്‍

മുംബൈ: ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്‌ന സിങ് എന്ന 20 കാരിയാണ് ഒന്‍പത് വയസുകാരി ദീപികയെ മര്‍ദിച്ചത്. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് രത്‌ന സിങ് കുട്ടിയെ മര്‍ദിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ട്യൂഷൻ ടീച്ചർ കുട്ടിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയായിരുന്നു. കുട്ടിയുടെ ചെവിക്കാണ് അടി കിട്ടിയത്. അടിയുടെ ആഘാതത്തില്‍ കമ്മല്‍ കുട്ടിയുടെ കവിളില്‍ കുടുങ്ങിയിരുന്നു. മര്‍ദനമേറ്റതിന് പിന്നാലെ കുട്ടിയുടെ […]Read More

Gadgets

ചേലക്കരയില്‍ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

ചേലക്കര: ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കിഷോര്‍ ടി പിക്ക് മുന്‍പാകെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും മൂന്നു സെറ്റ് പത്രികകള്‍ വീതം സമര്‍പ്പിച്ചത്. രാവിലെ 10.30 ഓടുകൂടി സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തിയാണ് യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്. 11 മണിയോടുകൂടി ബിജെപി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തി കെ ബാലകൃഷ്ണന്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് […]Read More

Gadgets

രാഹുലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ‘ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി […]Read More

Gadgets

ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വർഷം; ഒടുവി‌ൽ പ്രതി മലപ്പുറത്ത് പിടിയിൽ

മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി നടന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി 26 കേസുകളും കോയിപ്രം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമായി ആകെ 28 കേസുകളിൽ പ്രതിയാണ് ഇയാൾ. പത്തനംതിട്ട പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.  തെളിയാതെ കിടന്നിരുന്ന […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പാലക്കാട് ആര്‍ഡിഒ എസ് ശ്രീജിത്തിന് മുൻപാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു പത്രികാ സമര്‍പ്പണം. മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. വിജയം ഉറപ്പാണെന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണെന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes