Latest News

Gadgets

എം എം ലോറന്‍സിന്റെ മൃതദേഹം പഠനത്തിന്; മകള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി […]Read More

Gadgets

സജിമോന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നൽകിയ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്‌റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു. സജിമോൻ പാറയിലിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ […]Read More

Gadgets

തൃശൂര്‍ പൂരം വെടിക്കെട്ട് നിയന്ത്രണം; കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍

തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വെടിക്കെട്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും വി എന്‍ വാസവന്‍ പറഞ്ഞു. തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; മത്സരിക്കാൻ ബിഡിജെഎസും

പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും. എൻഡിഎയിൽ നിന്നും പാർട്ടി അവ​ഗണന നേരിടുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിത്വമെന്നും ബിഡിജെഎസ് മലമ്പുഴ സെക്രട്ടറി എസ് സതീഷ് അറിയിച്ചു. സതീഷ് ആണ് പാലക്കാട് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. തിര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പാർട്ടിയെ അവ​ഗണിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപിക്കുള്ളത്. എൻഡിഎ ഒരു മുന്നണിയായിപ്പോലുമല്ല പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും ബിജെപി ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്. ബിഡിജെഎസിന് എത്ര സീറ്റുണ്ടെന്ന് പരിഹാസം നിറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇക്കുറി […]Read More

Gadgets

വയനാട് ഉപതിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക

കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. താന്‍ സന്തോഷവതിയാണെന്നാണ് പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്ക പ്രതികരിച്ചത്. കൂറ്റന്‍ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. […]Read More

Gadgets

പാലക്കാട് അപകടം; കാരണമായത് കാര്‍ യാത്രികരുടെ അമിതവേഗതയെന്ന് പ്രാഥമിക കണ്ടെത്തല്‍

പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് […]Read More

Gadgets

പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം. മാനുഷിക […]Read More

Gadgets

50 പൈസ നൽകാത്ത തപാൽ ഓഫിസിന് 15000 രൂപ പിഴ

50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റർ ചെയ്ത കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു തർക്കമുണ്ടായത്. നിശ്ചിത സ്ഥലത്തേക്കുള്ള തപാല്‍ ഫീസ് 29.50 രൂപ ആയതിനാല്‍ ക്ലർക്ക് 50 പൈസ തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ അയാള്‍ കൗണ്ടറില്‍ 30 രൂപ നല്‍കി.ബാക്കി […]Read More

Gadgets

കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്.കേസെടുത്ത 20 പേരും കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം […]Read More

Gadgets

പാലക്കാട് വാഹനാപകടം; കാറില്‍ മദ്യ കുപ്പികള്‍

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പൊലീസ്. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം ഷഹീര്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. കാര്‍ അമിത വേഗതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെറ്റായ ദിശയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. ‘ലോറി പാലക്കാട് ഭാഗത്തേക്ക് ഇടതുവശം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes