Latest News

Gadgets

പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് നവ്യ ഹരിദാസെന്ന് പി കെ

കൊച്ചി: പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ കൃഷ്ണദാസം പ്രതികരിച്ചു. വയനാട്ടിലും എന്‍ഡിഎ നടത്തുന്നത് കുടുംബാധിപത്യത്തിന്റെ വേരറുക്കാനുള്ള പോരാട്ടമാണ്. വയനാടിനെ നെഹ്റു കുടുംബം കാണുന്നത് കറവപ്പശുവും കറിവേപ്പിലയുമായാണ്. കേരളത്തിന് ശാപമായി മാറിയ […]Read More

Gadgets

കെട്ടി വെക്കാൻ കാശുള്ള ആർക്കും മത്സരിക്കാം, വിമതശല്യം വിഷയമല്ല; പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കോണ്‍ഗ്രസില്‍ തുടരുന്ന കൊഴിഞ്ഞുപോക്കിലും സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേപ്പര്‍ പൂരിപ്പിച്ച്‌ കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വളരെ തൃപ്തിയിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയ്യിലാകുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ […]Read More

Gadgets

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരൻ അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച്‌ അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം […]Read More

Gadgets

‘ചാറ്റ് മെമ്മറി’ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിഗത പിന്തുണ നല്‍കുന്നത് ലക്ഷ്യമിട്ട് Meta അതിന്റെ വാട്ട്സ്ആപ്പിലെ AI അസിസ്റ്റൻ്റിനായി ഒരു പുതിയ ‘ചാറ്റ് മെമ്മറി’ ഫീച്ചര്‍ വികസിപ്പിക്കുന്നു. സംഭാഷണങ്ങളില്‍ നിന്നുള്ള പ്രധാന വിശദാംശങ്ങള്‍ ഓര്‍മ്മിക്കാനും അതിനനുസരിച്ച് അതിന്റെ ഇടപെടലുകള്‍ ക്രമീകരിക്കാനും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അപ്ഡേറ്റ് Meta AI-യെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഭക്ഷണ മുന്‍ഗണനകള്‍, ജന്മദിനങ്ങള്‍, സംഭാഷണ ശൈലികള്‍, അലര്‍ജികള്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങള്‍ നിലനിര്‍ത്താന്‍ ചാറ്റ് മെമ്മറി ഫംഗ്ഷന്‍ Meta AI-യെ പ്രാപ്തമാക്കും. കൂടുതല്‍ പ്രസക്തവും ഇഷ്ടാനുസൃതവുമായ പ്രതികരണങ്ങള്‍ […]Read More

Gadgets

ആണവശക്തിയിൽ കരുത്ത് തെളിയിച്ച് ഭാരതം; നാലാമത്തെ ആണവ-മിസൈൽ അന്തർവാഹിനിയും വിക്ഷേപിച്ചു

വിശാഖപട്ടണം: ആണവശക്തിയിൽ കൂടുതൽ കരുത്ത് തെളിയിച്ച് ഭാരതം. നാലാമത്തെ ആണവ അന്തർവാഹിനിയും വിക്ഷേപിച്ചു. ഇതോടു കൂടി തങ്ങളുടെ എതിരാളികൾക്കെതിരായ ആണവ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് രാജ്യം. പുതുതായി വിക്ഷേപിച്ച S4* SSBN-ൽ ഏകദേശം 75% തദ്ദേശീയമായി നിർമ്മിച്ചതാണ്. കൂടാതെ 3,500 കിലോമീറ്റർ ദൂരമുള്ള K-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഐഎൻഎസ് അരിഹന്ത് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് വഹിക്കുന്നതെങ്കിൽ, അതിനു ശേഷം വന്നവയെല്ലാം കെ-4 ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് വഹിക്കുന്നത്. ദേശീയ സുരക്ഷാ […]Read More

Gadgets

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്നവർക്ക് 1,11,11,111 രൂപ പാരിതോഷികം; വാഗ്ദാനവുമായി ക്ഷത്രിയ കർണി സേന

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കർണി സേന. ഗുജറാത്തിലെ ജയിലിലാണ് ഇപ്പോൾ ലോറൻസ് ബിഷ്ണോയ് ഉള്ളത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ കർണിസേനാ തലവൻ വിമർശിച്ചു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് […]Read More

Gadgets

‘യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല’; കളക്ടര്‍

കണ്ണൂര്‍: കളക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചതുപ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോണ്‍ ചെയ്തിരുന്നു. കോള്‍ […]Read More

Gadgets

സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അം​ഗീകരിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സിദ്ദിഖ് അലംഭാവം കാണിച്ചുവെന്ന് അന്വേഷണ […]Read More

Gadgets

കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം; കട്ടപ്പന കോളജിൽ ആയുധങ്ങളുമായി ഏറ്റുമുട്ടൽ

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ. കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘർഷം. ഇരുവിഭാഗത്തിലും ഉള്‍പ്പെട്ട ഒൻപത് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. കെ എസ് യു വിദ്യാർത്ഥികള്‍ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോണ്‍സണ്‍ ജോയി, ‌ജസ്റ്റിൻ ജോർജ്, ആല്‍ബർട്ട് തോമസ്, […]Read More

Gadgets

ഷാനിബും മത്സര രംഗത്തേക്ക്; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് രംഗത്ത്. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ്‌ സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേള്‍ക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങള്‍ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes