തിരുവനന്തപുരം: ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നൽകിയേക്കും. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 70,000 പേർക്കുള്ള ബുക്കിംഗ് ഓപ്പൺ ചെയ്തു. ബാക്കി എങ്ങനെ വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശനം പ്രതിദിനം 80,000 […]Read More
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍, പി സരിന്‍ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിന്‍ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് […]Read More
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. തുലാ മാസ പൂജകള്‍ക്ക് ശേഷം ഈ മാസം 21ന് നട അടക്കും. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്. യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ […]Read More
ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ. കനത്ത മഴയില്‍ ചെന്നൈയിലും പരിസര ജില്ലകളിലും വെളളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. വെളളപ്പൊക്കത്തില്‍ നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെളളം ഉയര്‍ന്നു. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെളളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെളളം ഉയരാന്‍ കാരണമായത്. രജനികാന്തിന്റെ വീടിന് ചുറ്റുമുളള വെളളം പമ്പ് ചെയ്ത് കളയാനുളള നടപടികള്‍ ആരംഭിച്ചു. 2023 ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ […]Read More
ബംഗളൂരു: നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന തരത്തിലുള്ള ടാക്സികൾ ഇറക്കിയത് ദുബായ് ആർടിഓയുടെ കീഴിലാണ്. പത്തു മിനിറ്റുനുള്ളിൽ ദുബായിൽ എവിടെയും എത്താവുന്ന ഈ ടാക്സികൾക്ക് 350 ദിർഹം മുതലാണ് നിരക്ക്. ഇപ്പോഴിതാ അത്യാധുനികവും സുസ്ഥിരവുമായ എയർ ടാക്സി എന്ന ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് ബംഗളൂരു ഇന്റർനാഷണൽ എയർപ്പോർട്ടും(BIAL) സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. […]Read More
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഡിഎം കൈക്കൂലിക്കാരന്‍ അല്ലെന്ന് പ്രശാന്തന്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണം. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് […]Read More
പത്തനംതിട്ട: പത്തനംതിട്ട എം.സി. റോഡില്‍ പോലീസ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. പാലക്കാട് എ.ആർ. ക്യാമ്പിലെ ഡി.വൈ.എസ്.പിയുടെ വാഹനവും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു പോലീസ് വാഹനം. കാർ എതിർദിശയില്‍നിന്നാണ് എത്തിയത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.Read More
ഡെറാഡൂൺ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.Read More
കൊച്ചി: നടൻ ബാല നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നൽകിയതെന്നും പരാതിക്കാരി. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തിൽ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പറഞ്ഞു. ബാല പലതും പറയുമ്പോൾ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങൾക്ക് പരസ്പരം കെട്ടിപിടിച്ചു കരയാൻ മാത്രേമേ കഴിയാറുള്ളു. കോടികൾ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാൽ മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. കുറേ നാളായി തന്നെ പൊതുസമൂഹത്തിന് മുന്നിൽ […]Read More
കോഴിക്കോട്: നജീബിൻ്റെ കണ്ണുകളും വൃക്കയുമെല്ലാം ഇനിയും ജീവനോടെ ഈ ലോകത്തു നിൽക്കും നാലു പേർക്ക് വെളിച്ചവും പ്രാണനുമായി. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന നജീബിൻ്റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവനേകും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തലകറക്കം പോലുള്ള ചില അസ്വസ്തകള്‍ കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ […]Read More

