Latest News

Gadgets

പി വി അൻവർ എംഎൽഎയ്ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്ന് എ കെ ബാലൻ. പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണ്. അതിന് ഇവിടത്തെ ചികിത്സ മതിയാകുമെന്ന് തോന്നുന്നില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നും എ കെ ബാലൻ ചോദിച്ചു. അൻവർ നൽകിയ പരാതിയിൽ അഞ്ച് അന്വേഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല എന്ന് പറയുന്നത് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് […]Read More

Gadgets

പരാതിക്കാരിയെ ബലാത്സംഘം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ

കൊച്ചി: പരാതി നല്‍കാനെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷി(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു സംഭവം. 2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രതി ലൈംഗിക താത്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ […]Read More

Gadgets

തൃശ്ശൂര്‍ പൂരം കലക്കല്‍; അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം തുറന്ന് കാട്ടാനാണ് അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് […]Read More

Gadgets

നടൻ ടി.പി മാധവൻ അന്തരിച്ചു

കൊല്ലം: നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടി പി മാധവന്‍ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ല്‍ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. രാഗം എന്ന […]Read More

Gadgets

24 മണിക്കൂറിൽ 51 മില്യൺ കാഴ്ചക്കാർ; സിങ്കം എഗെയ്ൻ ട്രെയിലർ ഹിറ്റ്

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘സിങ്കം എഗെയ്നി’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിൽ 51. 95 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ 10 ഇന്ത്യൻ ട്രെയിലറുകളുടെ പട്ടികയിൽ സിങ്കം എഗെയ്ൻ ഇടം നേടി. 51.1 മില്യൺ കാഴ്ചക്കാരെ നേടിയ രാജമൗലിയുടെ ആർ ആർ ആറിനെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്ലർ. […]Read More

Gadgets

രണ്ടാം ടി20 ഇന്ന് പരമ്പര നേടാൻ ഇന്ത്യ; ഓപ്പണിങ് സഞ്ജു തുടർന്നേക്കും

ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്ബരയ്ക്ക് പിന്നാലെ ടി 20 പരമ്ബരയും ഇന്ത്യയ്ക്ക് നേടാനാകും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച്‌ വിക്കറ്റ് കളയുകയായിരുന്നു. ടീമില്‍ […]Read More

Gadgets

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചില പേജുകൾ ഒഴിവാക്കിയത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം; സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചില പേജുകൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. വ്യക്തികളുടെ സ്വകാര്യത മാനിക്കണം എന്ന് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2019-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും 2024 വരെ അതുപുറത്തുവിടാതിരിക്കാനുള്ള കാരണമെന്തായിരുന്നുവെന്ന എന്‍ ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് ആർക്കും കൈമാറരുതെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം […]Read More

Gadgets

ഗുണ്ടാ നേതാവ് ഓം പ്രകാശിന് കുരുക്ക്

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റേയും ശ്രീനാഥ് ഭാസിയുടേയും പേര് ഉണ്ട്. ഇരുവരും ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരെയും […]Read More

Gadgets

കണ്ണൂരില്‍ നിന്ന് കാണാതായ 14കാരനായി അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ട്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആര്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ 8594020730, 9747354056 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.Read More

Gadgets

ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി

തെക്കൻ കശ്മീരിലെ അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയല്‍ ആർമിയില്‍ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിലൊരാള്‍ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവില്‍ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes