Latest News

Gadgets

നേഷന്‍സ് ലീഗ്:ഫ്രാന്‍സിന് ജയം

പാരീസ്: കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവേഫ നാഷന്‍സ് ലീഗില്‍ തകര്‍ത്ത് ഫ്രാന്‍സിന് ജയം. കോളോ മുവാനിയാണ് ഫ്രാന്‍സിനെ 29-ാം മിനുട്ടില്‍ മുന്നിലെത്തിച്ചത്. മത്സരത്തില്‍ ബെല്‍ജിയത്തിന് ഓണ്‍ടാര്‍ജറ്റിലേക്ക് 4 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ഡെബെലെയാണ് രണ്ടാം ഗോള്‍ 58- മിനുട്ടില്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ഇറ്റലി തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.ഡാവിഡ് ഫ്രാറ്റസി, മോയിസ് കീന്‍ എന്നിവര്‍ 38, […]Read More

Gadgets

ലൈംഗീകാതിക്രമ കേസ്: സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്

കൊച്ചി: വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈംഗീകാതിക്രമ കേസില്‍ പ്രതിയായ സംവിധായകന് ഇന്ന് നിര്‍ണ്ണായക ദിവസമാണ്. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു വി കെ പ്രകാശിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊല്ലത്തുവച്ച് 2 വര്‍ഷം മുന്പ് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.ജാമ്യാപേക്ഷ […]Read More

Gadgets

സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു; സ്റ്റാറ്റിസ്റ്റിക്സ് സമിതിയെ പിരിച്ചുവിട്ടു

സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു സ്റ്റാറ്റിസ്റ്റിക്സ് സമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. 150 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ കാനേഷുമാരി മുടങ്ങിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കെ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്‍ഡിംഗ് സമിതി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പിരിച്ചുവിട്ടു.എന്നാല്‍, സമിതി പിരിച്ചുവിടാനുള്ള കാരണങ്ങളൊന്നും അംഗങ്ങളെ അറിയിച്ചിട്ടില്ല എന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ പറഞ്ഞു. സെന്‍സസ് എന്തുകൊണ്ട് ഇതുവരെ നടത്തുന്നില്ല എന്ന് സമിതിയുടെ യോഗങ്ങളില്‍ തങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും […]Read More

Gadgets

ചാണ്ടി ഉമ്മന്‍ എംഎല്‍എ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍

ചാണ്ടി ഉമ്മന്‍ എംഎല്‍എ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലെ 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മന്‍ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എന്‍എച്ച്എഐ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടുന്നത്. മുന്‍പ് താന്‍ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകര്‍ക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചര്‍ച്ചയാകാനും സാധ്യതയുണ്ട്.Read More

Gadgets

പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; കൊല്‍ക്കത്ത പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ

കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് കാലതാമസമുണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍ പരാജയപ്പെട്ടു. കേസില്‍ മമതക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ […]Read More

Gadgets

നിരീക്ഷണത്തിലായിരുന്ന രോഗിക്ക് എം പോക്‌സ് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്‌സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്ന […]Read More

Gadgets

യുഎസ് ഓപ്പണില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം

കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം ജാനിക് സിന്നര്‍. കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. ഫൈനലില്‍ അമേരിക്കന്‍ താരം ടെയ്ലര്‍ ഫ്രിറ്റ്സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്‌കോര്‍: 6-3, 6-4, 7-5.2015ല്‍ വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ഫ്ളാവിയ പെന്നേറ്റ ജയം നേടിയതിന് ശേഷം ഫ്‌ലാഷിങ് മെഡോസില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമെന്ന സവിശേഷത […]Read More

Gadgets

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

യുഎസ്: യുഎസിലടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്‌സ് പ്രവര്‍ത്തനരഹിതമായിരുന്നു. എണ്‍പത് ശതമാനത്തിലധികം പേര്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷമാണ് പലപ്പോഴും ഇങ്ങനെ പ്ലാറ്റ്ഫോംപ്രവര്‍ത്തനരഹിതമാകുന്നത്. ഇതാദ്യമായല്ല എക്‌സ് ഇത്തരത്തില്‍ പണിമുടക്കുന്നത്.Read More

Gadgets

ഖത്തര്‍ പ്രധാനമന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) പ്രഥമ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ചര്‍ച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും വിലയിരുത്തലുകളെയും അഭിനന്ദിക്കുന്നു, ”ജയശങ്കര്‍ എക്സില്‍ […]Read More

Gadgets

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കും

തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കും.വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes