Latest News

Gadgets

രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുരീന്ദർ ഖന്ന രംഗത്ത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രോഹിതിന് പകരം വൈസ് ക്യാപ്റ്റൻ ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നിർണായകമായ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം നിൽക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി […]Read More

Gadgets

കൊല്ലത്ത് നിന്ന് കാണാതായ ഇരുപത് വയസുകാരിയെ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. 18ാം തീയതി രാവിലെ പത്തരയോടെയാണ് ഐശ്വര്യയെ കാണാതായത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ. 18 -ാം തീയതി രാവിലെ 10 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. 10 മണിക്ക് ശേഷം ഫോൺ വിളിച്ചപ്പോൾ ഐശ്വര്യ കോൾ എടുത്തില്ല . നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ശേഷം അയൽക്കാരോട് നോക്കാൻ പറയുകയായിരുന്നു. വീട്ടിൽ പോയി അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലിലെന്ന് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി […]Read More

Gadgets

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 21ന് തെക്കൻ ആൻഡമാൻ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]Read More

Gadgets

കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവം; പ്രത്യേക സംഘം കേസ് അന്വേഷിക്കും

കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ കരുനാഗപ്പളളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് […]Read More

Gadgets

തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ […]Read More

Gadgets

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു. […]Read More

Gadgets

രാഹുൽ മാങ്കൂട്ടത്തിലിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. രാഹുൽ-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും എങ്ങനെയാണ് ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടെന്നത് പുറത്ത് വന്നിരിക്കുകയാണെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ‘സന്ദീപ് വാര്യർ ആർഎസ്എസിൽ നിന്ന് മോചിതനായിട്ടുണ്ടോ? ആർഎസ്എസ് ക്യാംപിന് വിട്ട് കൊടുത്ത ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടി സന്ദീപ് ആരംഭിച്ചോ? താൻ ആർഎസ്എസിന് കൊടുത്ത ഭൂമി തിരികെ വാങ്ങില്ലെന്നാണ് സന്ദീപ് പറഞ്ഞത്. സംഘപരിവാറിന് എതിരെ ശക്തമായ […]Read More

Gadgets

മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നൽകിയത്; വി ഡി സതീശൻ

പാലക്കാട്: മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും സതീശന്‍ ആരോപിച്ചു. വർ​ഗീയ വിദ്വേഷം പരത്തുന്ന പരസ്യമാണെന്ന് സിപിഐ തന്നെ പറഞ്ഞു. സിപിഐക്ക് ഇതിൽ പങ്കില്ല. സിപിഐയും, ഇലക്ഷൻ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. എം ബി രാജേഷിനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. അദ്ദേഹത്തോട് ചോദിച്ചപ്പോൾ ചിലവ് കുറയ്ക്കാനാണ് 2 പത്രത്തിൽ പരസ്യം കൊടുത്തത് എന്നാണ് പറഞ്ഞത് അങ്ങനെയെങ്കിൽ ഒരു പ്രമുഖ […]Read More

Gadgets

സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ല, അന്തിമ വിജയം തനിക്കായിരിക്കും; ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. അന്തിമ വിജയം തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് രൂപപ്പെടുത്തിയെടുത്തതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിക്കവെ ആരോപിച്ചു. സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ചിലര്‍ കരുതിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്റര്‍പോളും സിബിഐയും അന്വേഷിച്ച് കൊടുത്ത റിപ്പോര്‍ട്ടില്‍ പ്രതികള്‍ വേറെയാണ്. വിചാരണ നേരിടാന്‍ ഭയമില്ല. നിയമപരമായ എല്ലാ സാധ്യതകളും തേടും. എന്റെ […]Read More

Gadgets

വന്ദേഭാരത് ഇനി കശ്മീരിലേക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (യുഎസ്‌ബിആർഎൽ) കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേർത്തു. ദില്ലി – കശ്മീർ വന്ദേ ഭാരത് എക്‌സ്പ്രസിന് 11 എസി 3-ടയർ കോച്ചുകളും നാല് എസി 2-ടയർ കോച്ചുകളും ഒരു ഫസ്റ്റ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes