കൊൽക്കത്ത: അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാളിലെ ഡാർജലിംഗ് ജില്ലയിലാണ് സംഭവം. ഫ്രാൻസിസ് ഇക്ക എന്നയാളാണ് പിടിയിലായത്. നക്സൽ ബാരി പഞ്ചായത്ത് സമിതിയിലെ തൃണമൂൽ കോൺഗ്രസ് നേതാവായ അമൃത ഇക്കയുടെ ഭർത്താവാണ് ഫ്രാൻസിസ്. ഇയാളുടെ പക്കൽ നിന്ന് അനേകം ഡിആർഡിഒ രേഖകളും വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുവായ കാലിഫോർണിയവും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കാലിഫോർണിയം ഒരു ഗ്രാമിന് […]Read More
കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ പൊലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കുന്നത് ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ പൊലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാവില്ല. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എസ്ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി നീരീക്ഷണം. 2008 ല്‍ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ അനീഷ് കുമാര്‍ എന്നയാളെ നിലമ്പൂര്‍ എസ്ഐ സി. അലവി പൊലീസ് സ്റ്റേഷനില്‍ വെച്ച് അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. ഇതേ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2022 ലെ പ്രിസൺസ് സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജയിലുകളിൽ 75 ശതമാനവും വിചാരണ തടവുകാരാണ് എന്നതും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിലാണ്. […]Read More
വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാർട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. ഈ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചർച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂർണമായും പുനസംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഒരു അഡ്ഹോക്ക് […]Read More
മുംബൈ: ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവർന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശികളായ പി.എസ്. അൻവർഷാദ് (44), കെ.കെ. അമിർഷാദ് (28), സി. മൊഹ്സിൻ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അൻവർഷാദിന്റേയും അമിർഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആൻഡ് ടൂർസ് […]Read More
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിൻ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. […]Read More
തിരുവനന്തപുരം: ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ […]Read More
കോട്ടയം: വെളളൂരില്‍ വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കന്യാകുമാരി സ്വദേശി എഡ്വിൻ ജോസാണ് പിടിയിലായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവില്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളില്‍ എഡ്വിൻ ജോസ് മോഷണ ശ്രമം നടത്തിയിരുന്നു. ഇന്നലെ പൈപ്പ്ലൈൻ ഭാഗത്തെ ഒരു വീട്ടില്‍ മോഷ്ടിക്കാൻ കയറുന്നതിനിടെ വീട്ടുകാർ ഉണർന്നതാണ് പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. മതില്‍ചാടി എഡ്വിൻ എത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ […]Read More
പെരുമ്പാവൂരില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ മാമണി ഛേത്രി (39) ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.Read More
കോഴിക്കോട്: രാത്രിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകവേ വിദ്യാര്‍ത്ഥിനിയെ പിന്തുടർന്നെത്തി ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന് (30) ആണ് പന്തീരാങ്കാവ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞതിനെ […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

