കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസില്‍ അഞ്ചുപേർ പിടിയില്‍. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. തൃശൂർ, പാലക്കാട് ജില്ലകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 1.3 കിലോ ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ വ്യാപാരിയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നും രണ്ട് കിലോ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്നും കാറിലെത്തിയ അഞ്ചംഗ സംഘം സ്വർണം കവർന്നത്. കടയടച്ച ശേഷം സ്കൂട്ടറില്‍ […]Read More
തൃശൂർ: ദേശീയ പാത പന്നിയങ്കര ടോള്‍ പ്ലാസ്സയില് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനൊരുങ്ങി കരാർ കമ്പനി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസ്സയില് ഡിസം. 5 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പന്നിയങ്കര ടോള്‍ പ്ലാസ്സയില് 2023 മാർച്ച് 9 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോള്‍ പിരിവില്‍ നിന്നും […]Read More
വർക്കലയില്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു. 52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ ഒരു ലക്ഷം രൂപയും കവര്‍ന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് അപ്രതീക്ഷിത ആക്രമണവും പകല്‍കൊള്ളയും. വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് മോഷണവും ആക്രമണവും. വൈകീട്ട് മൂന്നുമണിയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ടാണ് സുമതി വാതില്‍ തുറന്നത്. ഉടനെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ അകത്തുകയറി സുമതിയെ ആക്രമിച്ചു. തലയിലും നെറ്റിയിലും […]Read More
ഭുവനേശ്വർ: കോൺഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവർക്ക് കേന്ദ്രത്തിൽ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പല നിറഭേദങ്ങളും താൻ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രതിപക്ഷം വളരെ സ്വാഭാവികമായ ഒന്നാണ്. ഏതൊരു തീരുമാനത്തേക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ടാകും, മോദി പറഞ്ഞു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രതിപക്ഷം […]Read More
മലപ്പുറം: പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാനച്ഛൻ പെൺകുട്ടിയെ 12 വയസ് മുതൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രണ്ടാനച്ഛനെ മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. തമിഴ്നാട് സ്വദേശികളാണ് കുടുംബം. മലപ്പുറത്തെ പല വാടക കോർട്ടേഴ്സുകളിലായിട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ […]Read More
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 […]Read More
കൽപറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കുമൊപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.Read More
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. വീട്ടിലും ഓഫീസിലുമായി രേഖകൾ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫീസുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. രാജ് കുന്ദ്രയുടെ വീടും ഓഫീസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി […]Read More
ന്യൂഡൽഹി: ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്. യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുക എന്നത്. അതേസമയം ബുക്ക് ചെയ്ത ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് മറ്റൊരു കുടുംബാംഗത്തിന്റെ പേരിലേക്ക് മാറ്റുന്നതിനോ നിലവിൽ യാത്രക്കാർ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് വീണ്ടും ബുക്ക് ചെയ്യുകയാണ് പതിവ്. അത്തരം സന്ദർഭങ്ങളിൽ കൺഫേം ടിക്കറ്റ് ലഭിക്കുക ദുഷ്കരമാണ്.ഈ പ്രശ്നത്തിന് പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ. യാത്രക്കാർക്ക് കൺഫേം ടിക്കറ്റിൽ […]Read More
പത്തനംതിട്ട: ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും ഇക്കുറി ശബരിമലയില്‍ സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നിലെന്നും സന്നിധാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി സുന്ദരേശന്, അഡ്വ. എ അജികുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിര്‍ച്വല്‍ ക്യൂ വര്‍ധിപ്പിക്കുന്നതില്‍ പ്രായോഗിക തടസമുണ്ട്. 80,000 വിര്‍ച്വല്‍ ക്യൂവും 20,000ല്‍ അധികം തത്സമയ ബുക്കിങും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

