റാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. സ്ഥിരം ഷങ്കർ സിനിമകളെപ്പോലെ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ‘നാനാ ഹൈറാനാ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിൽ രാംചരണും കിയാരാ അദ്വാനിയും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നിറയെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ […]Read More
കൊച്ചി: നടി മാല പാർവതിക്കെതിരെ ഡബ്ല്യുസിസി. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രംഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു നടി മാലാ പാർവതിയുടെ പ്രതികരണം. […]Read More
ഗൂഗിളിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ(സിസിഐ). വിന്‍സോ എന്ന ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി. വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികള്‍ ആരോപിച്ചാണ് പരാതി. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കമ്പനിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന നീക്കമാണ് ആപ് സ്റ്റോര്‍ ബിസിനസില്‍ ആധിപത്യമുള്ള ഗൂഗിള്‍ നടത്തുന്നതെന്ന് വിന്‍സോ ആരോപിച്ചു. പണം ഉള്‍പ്പെടുന്ന ഗെയിമുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അനുവദിക്കുന്നില്ല. മറ്റ് സൈറ്റുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താലും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് […]Read More
ബെംഗളൂരു: ഇന്ദിരാ നഗറിൽ അസംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവിൽ എത്തിക്കും. ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് […]Read More
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിൽ ടീം മാറ്റം ഉണ്ടായതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ. ഒരു പതിറ്റാണ്ടിലധികമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന ഭുവനേശ്വർ ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലാണ്. പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. 11 വർഷത്തെ മനോഹര യാത്രയ്ക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിനോട് വിട പറയുന്നു. മറക്കാനാവാത്തതും ഓർമയിൽ ലാളിക്കാനും കഴിയുന്ന അനവധി നിമിഷങ്ങൾ സൺറൈസേഴ്സിലുണ്ട്. ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയത് സൺറൈസേഴ്സ് ആരാധകരുടെ സ്നേഹമാണ്. നിങ്ങളുടെ പിന്തുണ […]Read More
ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ 17പ്രതികള്‍ക്ക് ഹൈകോടതിയില്‍ നിന്നും ജാമ്യം കിട്ടിയ വിഷയത്തില്‍ മറുപടി പറയേണ്ടത് ബി.ജെ.പി നേതൃത്വമാണെന്ന് സന്ദീപ് വാര്യർ. ഈ വിഷയം തെരഞ്ഞെടുപ്പിന്റെ ഇടവേളയില്‍ തന്നെ ഞാൻ ഉന്നയിച്ചതാണ്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി. അതാണിപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. ശ്രീനിവാസൻ വധക്കേസില്‍ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നല്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ […]Read More
പീരുമേട്: തൊഴിലാളികൾക്ക് ആനുകൂലം നൽകാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങളായി താലൂക്കിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി മുറിച്ചു വിൽക്കുന്നു. യാതൊരു നിയമ ചട്ടങ്ങളും പാലിക്കാതെ കണ്ട് ആണ് റവന്യൂ വകുപ്പിന്റെ ഒത്താശയോട് കുടി എസ്റ്റേറ്റ് ഉടമകൾ തോട്ടം വിറ്റു വരുന്നത്. തേയിലകൾ പിഴുതു മാറ്റി ഭൂമി തുണ്ടതുണ്ടായി വിറ്റു റിസോർട്ട് മാഫിയകൾക്ക് നാളുകളായി വിറ്റു വരുന്നത്. വർഷങ്ങളായി തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളും ഇപ്പോഴും കൊടുക്കാനുണ്ട്. അനധികൃത ഭൂമി വിൽപ്പനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കേരള […]Read More
മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷവും രണ്ടു മാസവും അധികതടവ് […]Read More
കരുനാഗപ്പള്ളിയില്‍ വിഭാഗീയതയെ തുടർന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. സിപിഎം കരുനാഗപ്പള്ളി എരിയ കമ്മിറ്റിക്ക് കീഴിലെ മിക്ക ലോക്കല്‍ സമ്മേനങ്ങളും വിഭാഗീയ പ്രശ്നങ്ങള്‍ കാരണം കയ്യാങ്കളിയിലാണ് […]Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന് സംഘടനാ തലത്തില്‍ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

